സുഹൃത്തിനെതിരായ മാനഭംഗശ്രമം തടയാന്‍ ശ്രമിച്ച യുവാവ് വെടിയേറ്റു മരിച്ചു
കൂട്ടുകാരിയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ യുവാവ് വെടിയേറ്റു മരിച്ചു. നാഗ്‌പൂരില്‍ ബുധനാഴ്‌ച വൈകീട്ടായിരുന്നു സംഭവം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന പെണ്‍ക്കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് അക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച സുഹൃത്ത് റോഷന്‍ സാമ്രിത്താണ് വെടിയേറ്റ് മരിച്ചത്. ജനക്കൂട്ടം നോക്കി നില്‍ക്കവേയാണ് സംഭവമുണ്ടായത്. ഒരാള്‍ പോലും ഇരുവരേയും രക്ഷിക്കാന്‍ ശ്രമിച്ചില്ല. ബിരുദ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട റോഷന്‍ സാമ്രിത്. സംഭവത്തില്‍ ആരേയും അറസ്റ്റ് ചെയ്‌തിട്ടില്ല. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
2011 ല്‍ മുംബൈയില്‍ സമാന രീതിയിലുള്ള സംഭവം നടന്നിരുന്നു. പെണ്‍ സുഹൃത്തിനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ എതിര്‍ത്ത യുവാവിനെ രണ്ടുപേര്‍ ചേര്‍ന്ന് ജനക്കൂട്ടം നോക്കി നില്‍ക്കേ കുത്തി കൊലപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ ഡല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ രാജ്യത്ത് സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയും സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളില്‍ കടുത്ത ശിക്ഷ നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കുകയും ചെയ്‌തിരുന്നു. അതിനെല്ലാം ശേഷവും രാജ്യത്ത് സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഓരോ ദിവസവും കടുത്തരീതിയില്‍ നടക്കുന്നു എന്നുതന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മാസം വിദേശ യുവതിക്കു നേരേയുണ്ടായ പീഡനത്തെ തുടര്‍ന്ന് പല രാജ്യങ്ങളും ഇന്ത്യയിലേക്ക് വരുന്ന വിനോദ സഞ്ചാരികള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കുന്നുണ്ട്.
https://www.facebook.com/Malayalivartha