25കാരിയായ അമ്മ ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരു യുവാവിനൊപ്പം കൂടി... അവർക്കിടയിൽ കുഞ്ഞ് ഒരു ബാധ്യതയായി തോന്നിയപ്പോൾ ഉപദ്രവം തുടങ്ങി... സ്വന്തം അമ്മയിൽ നിന്നും രണ്ടാനച്ഛനില്‍ നിന്നും നാലു വയസുകാരിയ്ക്ക് നേരിടേണ്ടി വന്നത്...
25കാരിയായ അമ്മ ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരു യുവാവിനൊപ്പം കൂടി... അവർക്കിടയിൽ കുഞ്ഞ് ഒരു ബാധ്യതയായി തോന്നിയപ്പോൾ ഉപദ്രവം തുടങ്ങി. സ്വന്തം അമ്മയുടെയും രണ്ടാനച്ഛനില്‍ നിന്നും നേരിടേണ്ടി വന്ന മൃഗീയ പീഡനം വെളിപ്പെടുത്തി നാലു വയസുകാരി. കൊടുംക്രൂരതയില്‍ നിന്നും കുഞ്ഞിനെ രക്ഷിച്ച സന്നദ്ധ പ്രവര്‍ത്തകരോടാണ് പീഡന വിവരങ്ങള്‍ തുറന്നു പറഞ്ഞത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്ബോള്‍ അച്ഛന് ചൂടാക്കിയ സ്പൂണ്‍ ഉപയോഗിച്ച് തന്റെ ശരീരത്തില്‍ അമര്‍ത്തി പൊള്ളലേല്‍പ്പിച്ചു.
ആദ്യം തന്നെ മര്‍ദ്ദിക്കുകയാണ് അച്ഛന് ചെയ്തിരുന്നത് എന്നാല്‍ പിന്നീട് ചൂടുള്ള സ്പൂണ്‍ ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചുവെന്നും കുട്ടി പറയുന്നു. സമീപവാസികള്‍ പ്രദേശത്തെ ഒരു രാഷ്ട്രീയ നേതാവിനെ വിവരം അറിയിക്കുകയും അദ്ദേഹം എന്‍ജിഒയില്‍ വിവരം അറിയിക്കുകയുമായിരുന്നു. തുര്‍ന്ന് ഇവര്‍ എത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്കും ലിവ് ഇന്‍ പാര്ട്ണര്ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഹൈദരാബാദാണ് സംഭവം.
https://www.facebook.com/Malayalivartha