Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

2ജി കേസില്‍ നിരപരാധിത്വം തെളിയിക്കുമെന്ന്‌ രാജ: സി.ഐ.ജി കണക്കുകള്‍ തെറ്റെന്ന്‌ ജെ.പി.സി റിപ്പോര്‍ട്ട്‌

19 APRIL 2013 04:15 AM IST
മലയാളി വാര്‍ത്ത.

2ജി ഇടപാടില്‍ താന്‍ നിരപരാധിയാണെന്ന്‌ തെളിയിക്കുമെന്ന്‌ മുന്‍ ടെലികോം മന്ത്രി എ.രാജ. പ്രധാനമന്ത്രിയുമായി ആലോചിച്ച ശേഷമാണ്‌ താന്‍ എല്ലാം ചെയ്‌തതെന്ന്‌ രാജ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു. സത്യം തെളിയിക്കാന്‍ ജെ.പി.സിക്കു മുമ്പാകെ ഹാജരാകാന്‍ അവസരം നല്‍കണമെന്നും രാജ പറഞ്ഞു.
അതേ സമയം 2ജി ഇടപാടില്‍ നഷ്ടം സംബന്ധിച്ച സി.ഐ.ജി കണക്കുകള്‍ തെറ്റാണെന്ന്‌ ജെ.പി.സി റിപ്പോര്‍ട്ടില്‍ പറയുന്നു. 2ജി അഴിമതി അന്വേഷിച്ച ജെ.പി.സി സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ്‌ ഈ പരാമര്‍ശം ഉള്ളത്‌. എന്നാല്‍ ജെപിസി റിപ്പോര്‍ട്ട്‌ കോണ്‍ഗ്രസ്‌ റിപ്പോര്‍ട്ടാണെന്ന്‌ ബിജെപി ആരോപിച്ചു. റിപ്പോര്‍ട്ട്‌ അംഗീകരിക്കില്ലെന്ന്‌ സിപിഎമ്മും സിപിഐയും വ്യക്തമാക്കിയിട്ടുണ്ട്‌. ഇതോടെ ഉടന്‍ ആരംഭിക്കാനിരിക്കുന്ന പാര്‍ലമെന്റിന്റെ ബജറ്റ്‌ സമ്മേളനത്തിന്റെ രണ്ടാം സെക്ഷന്‍ പ്രക്ഷുബ്‌ധമാകുമെന്ന്‌ ഉറപ്പായി. ജെ.പി.സിയുടെ റിപ്പോര്‍ട്ട്‌ പാര്‍ലമെന്റിന്‌ മുന്നില്‍ വരുന്നതോടെ പ്രതിപക്ഷം സഭാ നടപടികള്‍ തടസപ്പെടുത്തിയേക്കും.
എന്നാല്‍ കേസില്‍ രാഷ്‌ട്രീയ പ്രേരിതമായല്ല റിപ്പോര്‍ട്ട്‌ തയാറാക്കിയതെന്ന്‌ അധ്യക്ഷന്‍ പി.സി.ചാക്കോ വ്യക്തമാക്കി. റിപ്പോര്‍ട്ട്‌ എല്ലാ അംഗങ്ങളും അംഗീകരിക്കുമെന്നാണ്‌ തന്റെ പ്രതീക്ഷ. സമിതിയുടെ മുന്നിലേക്ക്‌ രാജയെ വിളിച്ചുവരുത്തില്ലെന്നും രാജയുടെ അഭിപ്രായങ്ങള്‍ നേരത്തെ സമിതി പരിഗണിച്ചുവെന്നും പി.സി.ചാക്കോ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് ചുരം ഒമ്പതാം വളവിന് മുകളില്‍ കാര്‍ നിയന്ത്രണം വിട്ട് ചാലിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരുക്ക്  (26 minutes ago)

12 വര്‍ഷമായി ഒമാനില്‍ ജോലിചെയ്തു വരികയായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി  (33 minutes ago)

ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയക്ക് ജയം.....  (52 minutes ago)

അന്തരിച്ച മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് ശേഷം മെഡിക്കല്‍ കോളേജിന് തിങ്കളാഴ്ച കൈമാറും...  (1 hour ago)

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിതിന്‍ ജാംദാര്‍  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയില്‍ ഉജ്ജ്വല വരവേല്‍പ്പ്.... നാലാമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മോദി അമേരിക്കയില്‍  (2 hours ago)

അഞ്ച് മാസത്തിന് ശേഷം തൃശൂര്‍ പൂരത്തിനിടയിലെ പൊലീസ് നടപടികളെ കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു  (2 hours ago)

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (9 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (9 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (9 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (9 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (9 hours ago)

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (10 hours ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (10 hours ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (10 hours ago)

Malayali Vartha Recommends