വെള്ളമടിച്ച് ലക്കുകെട്ടതിന് പിന്നാലെ ജീവനുള്ള പാമ്പിനെ തോളിലേറ്റി അഭ്യാസം; ചുറ്റും നിന്ന ആളുകളുടെ കൈയടിയും പ്രോത്സാഹനവും കൂടിയതോടെ ജീവനുള്ള പാമ്പിനെ പച്ചയ്ക്ക് ഉള്ളിലാക്കി; യാതൊരു അസ്വസ്ഥതയും പ്രകടിപ്പിക്കാതെ വീട്ടിലെത്തിയ മധ്യവയസ്ക്കന് സംഭവിച്ചതോ ഇങ്ങനെ
വെള്ളമടിച്ച് പാമ്പായാല്‍ പാമ്പിനെ പോലെ ഇഴയും എന്ന് നമ്മള് കേട്ടിട്ടുണ്ട്. എന്നാല്‍ വെള്ളമടിച്ച് പാമ്പിനെ വിഴുങ്ങിയാലുള്ള അവസ്ഥയോ? ചോദിക്കേണ്ടതുണ്ടോ. വിഷം ഉള്ളില്‍ ചെന്ന് ഉറപ്പായും മരിക്കും. അങ്ങനെ വിഷം ഉള്ളില്‍ ചെന്ന് മരിച്ചിരിക്കുകയാണ് മഹിപാല്‍ എന്നയാള്‍.
ഉത്തര്‍പ്രദേശിലെ അമോറ ജില്ലയിലാണ് സംഭവം. ഇദ്ദേഹം മദ്യപിച്ച് ലക്കുകെട്ട് ജീവനുള്ള പാമ്പിനെ എടുത്ത് അഭ്യാസം കാണിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പ്രദേശവാസികളില്‍ ചിലര്‍ അഭ്യാസം പ്രോത്സാഹിപ്പിക്കുകയും ഇത് ഫോണില്‍ പകര്‍ത്തുകയും ചെയ്യുന്നുണ്ടായിരുന്നു.
ചുറ്റും നിന്ന ആളുകളുടെ കൈയടിയും പ്രോത്സാഹനവും കൂടിയതോടെ മഹിപാല്‍ തന്റെ കൈയിലുള്ള പാമ്പിനെ എടുത്ത് വിഴുങ്ങി. കാഴ്ചക്കാരിലൊരാളുടെ വാക്കു കേട്ടാണ് മഹിപാല്‍ പാമ്പിനെ വിഴുങ്ങിയത്. എന്നാല്‍ ആസമയത്തൊന്നും യാതൊരുവിധ അസ്വസ്ഥതയും പ്രകടിപ്പിക്കാത്ത മഹിപാല്‍ വീട്ടിലെത്തിയപ്പോഴാണ് കാര്യമായ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചു തുടങ്ങിയത്. പല തവണ ഛര്‍ദിച്ചെങ്കിലും പാമ്പ് പുറത്തേക്കു വന്നില്ല. അതോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha