അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിക്കേസ്; മുന്‍ വ്യോമസേനാ മേധാവി എസ്.പി ത്യാഗിയ്ക്ക് ഡല്‍ഹി പാട്യാല ഹൗസ് കോടതിയുടെ ജാമ്യം
അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ മുന്‍ വ്യോമസേനാ മേധാവി എസ്.പി ത്യാഗി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഡല്‍ഹി പാട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം.
3,600 കോടി രൂപയുടെ അഴിമതിക്കേസില്‍ 30 പ്രതികള്‍ ഉള്‍പ്പെട്ട കുറ്റപത്രങ്ങളാണ് കോടതി പരിഗണിച്ചത്. എല്ലാവരോടും കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശമുണ്ടായിരുന്നു. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കന്പനി പ്രതിനിധികളടക്കമുള്ള വിദേശികള്‍ കോടതിയില്‍ എത്തിയില്ല.
2007ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവരുടെ ആവശ്യങ്ങള്‍ക്കായി ആഡംബര ഹെലികോപ്ടറുകള്‍ വാങ്ങാന്‍ ഇറ്റാലിയന്‍ കന്പനിയുമായി കരാര്‍ ഒപ്പിട്ടത്. 12 ഹെലികോപ്ടറുകള്‍ വാങ്ങാനായിരുന്നു ധാരണ. കരാര്‍ ലഭിക്കാന്‍ ബന്ധപ്പെട്ടവരെ വേണ്ടവിധം കാണേണ്ടി വന്നുവെന്ന അഗസ്റ്റ വെസ്റ്റ്ലാന്റിന്റെ മാതൃകന്പനി ഫിന്മെക്കാനിക്കയുടെ വെളിപ്പെടുത്തലോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് 2103ല്‍ കരാര്‍ റദ്ദാക്കിയിരുന്നു.
https://www.facebook.com/Malayalivartha