Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അത് അവഗണിക്കാനാവാത്ത സത്യമാണ് ; സര്‍ക്കാര്‍ തന്നെ മല്യക്ക് നാടുവിടാന്‍ അവസരമൊരുക്കിയെന്ന പരോക്ഷ ട്വീറ്റുമായി സുബ്രമണ്യൻസ്വാമി

13 SEPTEMBER 2018 04:22 PM IST
മലയാളി വാര്‍ത്ത

വിജയ്മല്യ നടത്തിയ പരാമർശം ബിജെപി സർക്കാരിനെ കൂടുതൽ വെട്ടിലാക്കിയിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് പിന്നാലെ സുബ്രമണ്യൻ സ്വാമിയും രംഗത്ത് വന്നു. എല്ലാം കേന്ദ്രത്തിന് അറിയാമായിരുന്നു എന്നാണ് സുബ്രമണ്യ സ്വാമി പറഞ്ഞത്.

ബിജെപിയുടെ പ്രമുഖ നേതാവായ സുബ്രഹ്മണ്യന്‍ സ്വാമി തന്നെ മല്യ ജെയ്റ്റ്‌ലിയെ കണ്ടെന്ന് ഉറപ്പിച്ചു. അത് അവഗണിക്കാനാവാത്ത സത്യമാണ്. മറ്റൊരു സത്യമെന്തെന്നാല്‍ ലുക്കൗട്ട് നോട്ടീസില്‍ ഇളവ് വരുത്താന്‍ ഈ കൂടിക്കാഴ്ച്ച സഹായകരമായി എന്നതാണ്. ഇതോടെ മല്യക്ക് എളുപ്പത്തില്‍ നാടുവിടാനായി. ഇത് കൂടുതല്‍ വിവാദങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ തന്നെ മല്യക്ക് നാടുവിടാന്‍ അവസരമൊരുക്കിയെന്ന് സ്വാമിയുടെ ട്വീറ്റില്‍ പരോക്ഷമായി സൂചിപ്പിക്കുന്നത്. ഇതോടെ ന്യായീകരിക്കാനാവാത്ത വിധം കുരുക്കിലാണ് ബിജെപി.

വായ്പ തട്ടിപ്പു നടത്തി രാജ്യം വിടുന്നതിനു മുന്‍പ് വിജയ് മല്യ ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. ഓഗസ്റ്റ് 25-ന് ലണ്ടനിൽ വച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ 'ഇന്ത്യ വിടുന്നതിന് മുമ്പ് വിജയ് മല്യ ബിജെപിയുടെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ അവരുടെ പേര് ഞാൻ പറയില്ല. രേഖകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും'. എന്ന് രാഹുൽ പറഞ്ഞിരുന്നു.

ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിക്ക് മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിജയ് മല്യയുടെ വെളിപ്പെടുത്തല്‍. ജനീവയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് ഇന്ത്യ വിട്ടത്. പോകുന്നതിന് മുന്‍പ് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ വായ്പ തിരിച്ചടവ് ചര്‍ച്ച ചെയ്തതായി മല്യ പറയുന്നു.

അതേസമയം കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് ജയ്റ്റ്ലി പ്രതികരിച്ചു. പക്ഷേ, രാജ്യസഭാംഗമെന്ന പദവി ദുരുപയോഗം ചെയ്ത് മല്യ പാര്‍ലമെന്‍റില്‍വെച്ച് തന്നെ കാണാനും സംസാരിക്കാനും ശ്രമിച്ചതായി ജയ്റ്റ്ലി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് ചുരം ഒമ്പതാം വളവിന് മുകളില്‍ കാര്‍ നിയന്ത്രണം വിട്ട് ചാലിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരുക്ക്  (12 minutes ago)

12 വര്‍ഷമായി ഒമാനില്‍ ജോലിചെയ്തു വരികയായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി  (19 minutes ago)

ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയക്ക് ജയം.....  (38 minutes ago)

അന്തരിച്ച മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് ശേഷം മെഡിക്കല്‍ കോളേജിന് തിങ്കളാഴ്ച കൈമാറും...  (1 hour ago)

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിതിന്‍ ജാംദാര്‍  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയില്‍ ഉജ്ജ്വല വരവേല്‍പ്പ്.... നാലാമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മോദി അമേരിക്കയില്‍  (1 hour ago)

അഞ്ച് മാസത്തിന് ശേഷം തൃശൂര്‍ പൂരത്തിനിടയിലെ പൊലീസ് നടപടികളെ കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു  (2 hours ago)

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (9 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (9 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (9 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (9 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (9 hours ago)

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (10 hours ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (10 hours ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (10 hours ago)

Malayali Vartha Recommends