Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജിയോയ്ക്ക് വാരികോരി കൊടുത്ത് സർക്കാർ ; 1967 ലെ മുംബൈ ടെനൻസി ആൻഡ് അഗ്രികൾചറൽ ലാൻഡ് നിയമപ്രകാരം കൃഷിഭൂമി കാർഷിക ആവശ്യത്തിന് കർഷകർക്ക് മാത്രേമ വാങ്ങാൻ പാടുള്ളൂ എന്ന നിയമം എടുത്ത് കളയും

13 SEPTEMBER 2018 04:18 PM IST
മലയാളി വാര്‍ത്ത

പ്രവർത്തനം തുടങ്ങുന്നതിന് മുൻപ് തന്നെ വിശിഷ്ട പദവി ലഭിച്ച ജിയോ ഇൻസ്റ്റിറ്റ്യൂട്ട് സർവകലാശാല ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. അതിനു പിന്നാലെ കർഷക ഭൂമി ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് വിട്ട് നൽകി വിവാദങ്ങൾക്ക് തിരി തെളിയിച്ചിരിക്കുകയാണ് മഹാരാഷ്ട്ര സർക്കാർ. കൃഷിഭൂമി കെട്ടിടനിർണമാണത്തിനായി വിട്ട് നൽകി ബിജെപി സർക്കാർ ഇളവ് ചെയ്തിരിക്കുകയാണ്.

വൻകിട കെട്ടിടങ്ങളാണ് ഇളവിനെ തുടർന്ന് കൃഷി ഭൂമിയിൽ നിർമാണത്തിനായി ഒരുങ്ങുന്നത്. 1967 ലെ മുംബൈ കാർഷിക കുടിയായ്മ നിയമത്തിലെ കൃഷി ഭൂമി വാങ്ങാനുള്ള അവകാശം കർഷകർക്ക് മാത്രമായിരിക്കണമെന്ന അവകാശം സർക്കാർ എടുത്ത് കളയും.

1967ലെ മുംബൈ ടെനൻസി ആൻഡ് അഗ്രികൾചറൽ ലാൻഡ് നിയമപ്രകാരം കൃഷിഭൂമി കാർഷിക ആവശ്യത്തിന് കർഷകർക്ക് മാത്രേമ വാങ്ങാൻ പാടുള്ളൂ. ഇൗ നിയമം ശ്രേഷ്ഠപദവി നേടിയ വിദ്യാഭ്യാസ സ്ഥാപന നിർമിതിക്ക് ബാധകമല്ലെന്നാണ് ഇപ്പോൾ സർക്കാർ തീരുമാനിച്ചത്. കുന്ന്, താഴ്വാരം, വ്യവസായ മേഖല തുടങ്ങിയ കെട്ടിടനിർമാണം നിരോധിച്ച പ്രദേശങ്ങളിലും ശ്രേഷ്ഠപദവി നേടിയ സ്ഥാപനത്തിന് കെട്ടിടം പണിയാം. അതിനായി ഇൗ പ്രദേശത്തിന് സർക്കാർ നിശ്ചയിച്ച മൂല്യത്തി‍ന്റെ 20 ശതമാനം പണം നൽകിയാൽ മതി.

ഇതെല്ലാം േശ്രഷ്ഠപദവി ലഭിച്ച സ്ഥാപനങ്ങളുടെ നിർമാണത്തിന് മാത്രമുള്ളതാണെന്നാണ് സർക്കാർ വാദം. എന്നാൽ, ഇന്നേവരെ പ്രവർത്തനം ആരംഭിക്കാത്ത ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാനപനത്തിന് ഇത് ബാധകമാക്കുന്നത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് ചുരം ഒമ്പതാം വളവിന് മുകളില്‍ കാര്‍ നിയന്ത്രണം വിട്ട് ചാലിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരുക്ക്  (17 minutes ago)

12 വര്‍ഷമായി ഒമാനില്‍ ജോലിചെയ്തു വരികയായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി  (24 minutes ago)

ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയക്ക് ജയം.....  (43 minutes ago)

അന്തരിച്ച മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് ശേഷം മെഡിക്കല്‍ കോളേജിന് തിങ്കളാഴ്ച കൈമാറും...  (1 hour ago)

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിതിന്‍ ജാംദാര്‍  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയില്‍ ഉജ്ജ്വല വരവേല്‍പ്പ്.... നാലാമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മോദി അമേരിക്കയില്‍  (1 hour ago)

അഞ്ച് മാസത്തിന് ശേഷം തൃശൂര്‍ പൂരത്തിനിടയിലെ പൊലീസ് നടപടികളെ കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു  (2 hours ago)

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (9 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (9 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (9 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (9 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (9 hours ago)

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (10 hours ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (10 hours ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (10 hours ago)

Malayali Vartha Recommends