Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാഹുല്‍ ഗാന്ധി ലണ്ടനില്‍ നിന്നും മടങ്ങിയെത്തിയതിന് പിന്നാലെയാണ് വിജയ് മല്യ ജയ്‌റ്റ്ലിയുടെ പേര് പറഞ്ഞത്; മല്യയുടെ വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയുണ്ട്; കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ യഥാര്‍ത്ഥ ഉടമകള്‍ ഗാന്ധി കുടുംബമാണെന്ന് ബി.ജെ.പി

13 SEPTEMBER 2018 04:52 PM IST
മലയാളി വാര്‍ത്ത

വിജയ് മല്യയുടെ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ യഥാര്‍ത്ഥ ഉടമകള്‍ ഗാന്ധി കുടുംബമാണെന്ന് ബി.ജെ.പി വക്താവ് സംപിത്ത് പത്ര ആരോപിച്ചു. കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ വക്താവിനെപ്പോലെയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസാരിക്കുന്നത്. തങ്ങളുടെ ഉടമസ്ഥതയിലുള്ള കമ്ബനിയെപ്പോലെയാണ് രാഹുല്‍ കിംഗ് ഫിഷറിനെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാടുവിടുന്നതിന് മുമ്ബ് ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിയോട് വിവരം പറഞ്ഞിരുന്നുവെന്ന മല്യയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, രാഹുല്‍ ഗാന്ധി ലണ്ടനില്‍ നിന്നും മടങ്ങിയെത്തിയതിന് പിന്നാലെയാണ് വിജയ് മല്യ ജയ്‌റ്റ്ലിയുടെ പേര് പറഞ്ഞതെന്നും ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. പാര്‍ലമെന്റ് ലോബിയില്‍ വച്ച്‌ ജയ്‌റ്റ്‌ലിയെ കണ്ടെന്ന മല്യയുടെ പ്രസ്‌താവനയാണ് കോണ്‍ഗ്രസുകാര്‍ ഇത്രയ്‌ക്കും വിവാദമാക്കിയിരിക്കുന്നത്. രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തില്‍ സുതാര്യത കൊണ്ടുവരുന്നതിലെ അസംതൃപ്‌തിയാണ് കോണ്‍ഗ്രസിന്റെ ഈ നീക്കത്തിന് പിന്നില്‍. രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കോര്‍പ്പറേറ്റുകള്‍ക്ക് വന്‍ തോതില്‍ വായ്‌പ അനുവദിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായ്‌പാ തട്ടിപ്പില്‍ ഇന്ത്യ വിടുന്നതിന് മുമ്ബ് ജയ്‌റ്റ്‌ലിയെ താന്‍ കണ്ടിരുന്നുവെന്നും രാജ്യം വിടുന്ന കാര്യം അറിയിച്ചിരുന്നുവെന്നുമാണ് മല്യ കഴിഞ്ഞ ദിവസം ലണ്ടനില്‍ വെളിപ്പെടുത്തിയത്. ബാങ്കുകളിലെ ബാദ്ധ്യതകള്‍ തീര്‍പ്പാക്കാന്‍ സഹായിക്കാമെന്ന് ജയ്‌റ്റ്ലി പറഞ്ഞതായും മല്യ അവകാശപ്പെട്ടിരുന്നു. എന്നാല്‍,​ ആരോപണങ്ങള്‍ നിഷേധിച്ച ജയ്‌റ്റ്‌ലി 2014ന് ശേഷം മല്യയെ കണ്ടിട്ടില്ലെന്നും പറഞ്ഞിരുന്നു. ഇതിനിടെ വിവാദം ഏറ്റെടുത്ത കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനെതിരെ വന്‍ ആരോപണങ്ങളാണ് ഉന്നയിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് ചുരം ഒമ്പതാം വളവിന് മുകളില്‍ കാര്‍ നിയന്ത്രണം വിട്ട് ചാലിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരുക്ക്  (18 minutes ago)

12 വര്‍ഷമായി ഒമാനില്‍ ജോലിചെയ്തു വരികയായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി  (25 minutes ago)

ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയക്ക് ജയം.....  (44 minutes ago)

അന്തരിച്ച മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് ശേഷം മെഡിക്കല്‍ കോളേജിന് തിങ്കളാഴ്ച കൈമാറും...  (1 hour ago)

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിതിന്‍ ജാംദാര്‍  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയില്‍ ഉജ്ജ്വല വരവേല്‍പ്പ്.... നാലാമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മോദി അമേരിക്കയില്‍  (1 hour ago)

അഞ്ച് മാസത്തിന് ശേഷം തൃശൂര്‍ പൂരത്തിനിടയിലെ പൊലീസ് നടപടികളെ കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു  (2 hours ago)

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (9 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (9 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (9 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (9 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (9 hours ago)

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (10 hours ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (10 hours ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (10 hours ago)

Malayali Vartha Recommends