Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

100 പേരുടെ ജീവനെടുത്ത അമ്മാവനില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടു കൊണ്ട് ഒരു തയ്യല്‍ക്കാരന്‍ കൊന്നു തള്ളിയത് 33പേരെ!

13 SEPTEMBER 2018 05:50 PM IST
മലയാളി വാര്‍ത്ത

33 ട്രക്ക് ഡ്രൈവര്‍മാരെ കൊന്നൊടുക്കിയ സീരിയല്‍ കില്ലറിന്റെ ചെയ്തികള്‍ രാജ്യത്തെയാകെ നടുക്കിയിരിക്കുകയാണ്. ജീവിത സാഹചര്യങ്ങളാണ് തന്നെ ഇങ്ങനെയാക്കിയതെന്നായിരുന്നു പ്രതി ആദേശ് ഖമ്ര പോലീസിനോടു പറഞ്ഞത് അച്ഛന്റെ സ്‌നേഹം ഒരിക്കലും കിട്ടിയിരുന്നില്ല.നോക്കാന്‍ ആരുമില്ലാത്തതിനാല്‍ അന്തര്‍മുഖനായിപോയി. ഉള്ളിന്റെയുള്ളില്‍ ഞാനറിയാതെ ഉറങ്ങിക്കിടന്ന പകയും ദേഷ്യവും വളര്‍ന്നപ്പോള്‍ അത് തന്നെ അക്രമിയാക്കി മാറ്റുകയായിരുന്നു. എട്ടു വര്‍ഷം കൊണ്ടായിരുന്നു ആദേശ് 33 ജീവനെടുത്തത്. സൗത്ത് ലോധ എസ്പി രാഹുല്‍ കുമാറിനോടായിരുന്നു തന്റെ കൊലപാതക വിനോദം ഖമ്ര  പങ്കുവെച്ചത്.

അതേസമയം അന്വേഷണത്തിനിടയില്‍ പ്രതി ഏറെ കൗശലക്കാരനാണെന്ന് ബോദ്ധ്യപ്പെട്ടതോടെ ഖര്‍മ്മയുടെ വാക്കുകള്‍ പോലീസ് മുഖവിലയ്ക്ക് പോലും എടുത്തിട്ടില്ല. പകല്‍ അയാള്‍ കഠിനാദ്ധ്വാനിയായ തയ്യല്‍ക്കാരനായിരുന്നു. എന്നാല്‍ തയ്യല്‍ക്കാരന്‍ അയാളിലെ ഒരു വശം മാത്രമായിരുന്നു. 2010 മുതല്‍ മദ്ധ്യപ്രദേശില്‍ ഹൈവേകള്‍ കേന്ദ്രീകരിച്ച് നിരവധി ഭാഗങ്ങളില്‍ നടന്ന കൊലപാതകത്തിലെ പ്രതിയാണ് ആദേശ് ഖമ്ര. കൊല്ലാനുള്ള ഇരയെ സൗഹൃദത്തിലൂടെയാണ് ഖര്‍മ്മ കെണിയില്‍ വീഴ്ത്തിയിരുന്നത്. കൊല്ലാന്‍ തീരുമാനമെടുത്തു കഴിഞ്ഞാല്‍ അവരുമായി സൗഹൃദത്തില്‍ ഏര്‍പ്പെടുകയാണ് ആദ്യം ചെയ്യുക.

പിതാവ് ഗുലാബ് ഖമ്ര സൈന്യത്തില്‍ നിന്നും നായ്ബ് സുബേദാറായി വിരമിച്ചയാളാണ്. പട്ടാളഗ്രൗണ്ടിലെ അച്ചടക്കം അദ്ദേഹം വീട്ടിലേക്കും കൊണ്ടുവന്നു. കുഞ്ഞുന്നാളില്‍ പിതാവ് വലിയ കടുപ്പക്കാരനായിരുന്നു. ചെറിയ കുറ്റത്തിന് പോലും പിതാവ് ആദേശിനെ തല്ലുകയും വീട്ടില്‍ നിന്നും പുറത്താക്കുകയും പതിവായിരുന്നു. ഇതായിരിക്കാം ഖര്‍മ്മയുടെ വ്യക്തിത്വത്തെയും സ്വഭാവരീതിയെയും മാറ്റിയതെന്നും ലോധ പറയുന്നു. ചെറുപ്പത്തില്‍ തന്നെ അപകടകരമായ കാര്യങ്ങള്‍ ഖര്‍മ്മ സ്വയം പരീക്ഷിച്ചിരിക്കാം എന്നാണ് പോലീസ് പറയുന്നത്. ഇയാളെ സൈക്കോ ആക്കി മാറ്റിയതും ഈ സാഹചര്യമാവാം. ഒപ്പം 2005-06 കാലത്തിനിടയിലെ ചില കൊലപാതകങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്നും പോലീസ് തെരയുന്നുണ്ട്.

ഇയാള്‍ കവര്‍ച്ച ആരംഭിച്ചത് 2010- ന്റെ ആദ്യം അല്ലെന്നാണ് പോലീസ് കരുതുന്നത്. 100-ല്‍ അധികം പേരെ കൊലപ്പെടുത്തിയ അമ്മാവന്‍ അശോക് ഖമ്ര യില്‍ നിന്നുമുള്ള സ്വാധീനം ഉള്‍ക്കൊണ്ട് ജീവിതത്തില്‍ വളരെ ചെറുപ്പം മുതല്‍ ഇയാള്‍ കുറ്റകൃത്യം ചെയ്യുന്നവരുമായി ബന്ധമുണ്ടാക്കുകയും കൃത്യങ്ങളില്‍ പങ്കാളി ആകുകയും ചെയ്തിരിക്കാമെന്നും പോലീസ് കരുതുന്നു. ട്രക്ക് കൊള്ളയടിക്കുന്ന ഒരു ഗ്യാംഗിനൊപ്പം 2007-ലായിരുന്നു ഖമ്ര  ആദ്യ ട്രക്ക്‌മോഷണം നടത്തിയത്. എന്നാല്‍ അന്ന് ഡ്രൈവറെ കൊലപ്പെടുത്തിയില്ല. കൊളളത്തലവന്‍ മറ്റൊരാളായിരുന്നതിനാല്‍ പ്ലാനിംഗ് മറ്റൊരാളുടേതായിരുന്നു.

പിന്നീട് സ്വന്തമായി ട്രക്ക് മോഷണസംഘം രൂപീകരിച്ച ഖമ്ര മയക്കുമരുന്നും കൊലപാതകവും പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി മേഖല വ്യാപിപ്പിക്കുകയായിരുന്നു. ആദ്യ മോഷണത്തിന് ശേഷമാണ് പോലീസ് പിന്നാലെ വരുന്നത് ഒഴിവാക്കാന്‍ തെളിവ് പൂര്‍ണ്ണമായും നശിപ്പിക്കാന്‍ ഡ്രൈവറെ കൊലപ്പെടുത്തുന്ന രീതി ഖമ്ര  ആരംഭിച്ചത്. 2010-ല്‍ മഹാരാഷ്ട്രാ പോലീസ് ഒരു കേസില്‍ ഇയാളെ പിടികൂടി നാഗ്പൂര്‍ ജയിലില്‍ ഇട്ടെങ്കിലൂം ഇവിടെ നിന്നും ജാമ്യം നേടി പുറത്തു വന്നു. കോടതി നടപടികള്‍ക്കിടയില്‍ പരിചയപ്പെട്ട ചില ക്രിമിനലുകളെ കൂട്ടി ഒന്നര വര്‍ഷത്തിന് ശേഷം വീണ്ടും പണി തുടങ്ങി. ടോള്‍ബൂത്തുകള്‍ ഒഴിവാക്കിയുള്ള പാതകളായിരുന്നു ഇവര്‍ മോഷണത്തിനും കൊലപാതകത്തിനുമായി തിരഞ്ഞെടുത്തിരുന്നത്.

കൊലയ്ക്ക് ശേഷം ഇരകളുടെ മുഴുവന്‍ വസ്ത്രങ്ങളും ഉരിഞ്ഞു മാറ്റുന്നത് ഇയാളുടെ രീതിയായിരുന്നു. 11 കൊലപാതകങ്ങളില്‍ സഹായിയായിരുന്ന ജയ്കരണ്‍ തന്റെ അറിവോടെയല്ലാതെ നടത്തിയ ഒരു കൊലപാതകമാണ് ആദേശ് ഖമ്രയെ കുടുക്കിയത്. ഇരയുടെ മൃതദേഹം അയാളുടെ നാട്ടില്‍ തന്നെ അശ്രദ്ധമായി കുഴിച്ചു മൂടിയ നിലയില്‍ പോലീസ് കണ്ടെത്തി. ഈ മൃതദേഹത്തില്‍ നിന്നുള്ള ഒരു വസ്ത്രശകലം ജെയ് കരണിലേക്കും പിന്നീട് ആദേശ് ഖമ്രയിലേക്കും പോലീസിനെ എത്തിച്ചു. ജയ്കരണ്‍ നടത്തിയ ഈ കൊലപാതകം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ ഖര്‍മ്മ സസുഖം ഇപ്പോഴും കൊലപാതകവും കൊള്ളയും തുടരുമായിരുന്നു.

  

മ്രയുടെയും അയാളുടെ ഗ്യാംഗുകളുടെയും കൊലപാതകരീതി പോലീസ് മനസ്സിലാക്കി. മുംബൈ -കൊല്‍ക്കത്ത നാഷണല്‍ ഹൈവേ-6 ല്‍ ഇവര്‍ നടത്തിയ മിക്ക കൊലപാതകങ്ങളുടെയും പാറ്റേണ്‍ പോലീസ് പഠനം നടത്തിയിരുന്നു. കാര്‍ഗോകളും ട്രക്കുകളും വില്‍ക്കാനെന്ന രീതിയില്‍ ഭോപ്പാല്‍-ഗുണാ-ഗ്വാളിയോര്‍ സംസ്ഥാന ഹൈവേയായിരുന്നു മിക്കവാറും ഉപയോഗപ്പെടുത്തിയിരുന്നത്. ഗ്വാളിയോര്‍ വരെ ഇവിടെ ഒരു ടോള്‍ബൂത്ത് മാത്രമേ ഉള്ളൂ എന്നതാണ് ഈ പാത തെരഞ്ഞെടുക്കാന്‍ കാരണമായി ഖര്‍മ്മ പറഞ്ഞത്. വ്യത്യസ്തമായ ഇടങ്ങളില്‍ അജ്ഞാതന്‍ നടത്തുന്ന ഇത്തരം കൊലപാതകങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പൊതുവായ ഒരു ഘടകമേ ഉണ്ടായിരുന്നുള്ളൂ. കൊല്ലപ്പെട്ടവരെല്ലാം ലോറി ഡ്രൈവര്‍മാരോ ക്ലീനര്‍മാരോ ആയിരുന്നു. ഇതാണ് ഖര്‍മ്മയെ കുടുക്കുന്നതില്‍ നിര്‍ണായകമായതും. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് ചുരം ഒമ്പതാം വളവിന് മുകളില്‍ കാര്‍ നിയന്ത്രണം വിട്ട് ചാലിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരുക്ക്  (15 minutes ago)

12 വര്‍ഷമായി ഒമാനില്‍ ജോലിചെയ്തു വരികയായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി  (22 minutes ago)

ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയക്ക് ജയം.....  (41 minutes ago)

അന്തരിച്ച മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് ശേഷം മെഡിക്കല്‍ കോളേജിന് തിങ്കളാഴ്ച കൈമാറും...  (1 hour ago)

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിതിന്‍ ജാംദാര്‍  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയില്‍ ഉജ്ജ്വല വരവേല്‍പ്പ്.... നാലാമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മോദി അമേരിക്കയില്‍  (1 hour ago)

അഞ്ച് മാസത്തിന് ശേഷം തൃശൂര്‍ പൂരത്തിനിടയിലെ പൊലീസ് നടപടികളെ കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു  (2 hours ago)

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (9 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (9 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (9 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (9 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (9 hours ago)

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (10 hours ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (10 hours ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (10 hours ago)

Malayali Vartha Recommends