ജസ്റ്റീസ് രഞ്ജന്‍ ഗോഗോയി ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റീസ് ആകും; ഗോഗോയിയുടെ നിയമനം സംബന്ധിച്ച ശിപാര്‍ശ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു
ജസ്റ്റീസ് രഞ്ജന്‍ ഗോഗോയി ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റീസ് ആകും. ഗോഗോയിയുടെ നിയമനം സംബന്ധിച്ച ശിപാര്‍ശ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. ഒക്ടോബര്‍ മൂന്നിന് ഗോഗോയി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ഒക്ടോബര്‍ രണ്ടിനാണു വിരമിക്കുന്നത്.
നേരത്തെ, രഞ്ജന്‍ ഗോഗോയിയുടെ പേര് ശിപാര്‍ശ ചെയ്ത് ദീപക് മിശ്ര കേന്ദ്ര നിയമമന്ത്രാലയത്തിനു കത്തയച്ചിരുന്നു. പിന്‍ഗാമിയുടെ പേര് നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നേരത്തെ ചീഫ് ജസ്റ്റീസിനു കത്തു നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇത്. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ ഏകപക്ഷീയ നടപടികള്‍ക്കെതിരേ കഴിഞ്ഞ ജനുവരിയില്‍ വാര്‍ത്താസമ്മേളനം നടത്തിയ നാലു മുതിര്‍ന്ന ജഡ്ജിമാരില്‍ ജസ്റ്റീസ് ഗോഗോയ് ഉണ്ടായിരുന്നു. സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ കോടതിയിലെ പ്രവര്‍ത്തങ്ങള്‍ നിര്‍ത്തിവെച്ച് പരസ്യമായി വാര്‍ത്ത സമ്മേളനം വിളിച്ചത്. ഈ സംഭവം ഗോഗോയിയുടെ സ്ഥാനക്കയറ്റത്തിനു തടസമാകുമെന്ന് കരുതിയിരുന്നു.
63 വയസുള്ള ജസ്റ്റീസ് ഗോഗോയിക്ക് അടുത്ത വര്‍ഷം നവംബര്‍ 17 വരെ കാലാവധിയുണ്ട്. ആസാമിലെ മുന്‍ മുഖ്യമന്ത്രി കേശവ് ചന്ദ്ര ഗോഗോയിയുടെ മകനാണ്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് രാഷ്ട്രീയനേതാക്കളെ പുകഴ്ത്തി പരസ്യം ചെയ്യുന്നതിന് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയ വിധി ജസ്റ്റീസ് ഗോഗോയിയുടേതാണ്.
https://www.facebook.com/Malayalivartha