കശ്മീരില്‍ ഏഴ് ഭീകരരെ സൈന്യം വധിച്ചു; ഏറ്റുമുട്ടലില്‍ ഡെപ്യൂട്ടി സൂപ്രണ്ട് അടക്കം എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
ശ്രീനഗര്‍ ഹൈവേയ്ക്കു സമീപം കാക്രിയാലില് ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഏഴ് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരില്‍ മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരും ഉള്‍പ്പെടും. ഏറ്റുമുട്ടലില്‍ ഡെപ്യൂട്ടി സൂപ്രണ്ട് അടക്കം എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഭീകരര്‍ എത്തിയതായുള്ള നാട്ടുകാരുടെ വിവരത്തെ തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ നടത്തിയത്. സൈന്യത്തിന്റെ പിടിയില്‍ പെടാതെ ഭീകരര്‍ വേഷം മാറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാ സേനയുടെ മുന്നില്‍പ്പെട്ടു. ഇതോടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha