ബിജെപിക്ക് ഒരു മുഴം മുൻപേ എറിഞ്ഞ് മമത ; വിനായക ചതുർഥിയെ രാഷ്ട്രീയ ആയുധമാക്കി ബിജെപിയും തൃണമൂൽ കോൺഗ്രസും
രാജ്യത്തിന്റെ പല ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം വിനായക ചതുർഥി ആഘോഷിച്ചു. പലയിടത്തും ആഘോഷങ്ങൾ നടന്നത് ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലാണ്. എന്നാൽ മമത ബാനർജി ബംഗാളിൽ വിനായക ചതുർഥി ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റുകയാണെന്നാണ് എതിരാളികളുടെ പക്ഷം.
ബംഗാളിൽ വിനായക ചതുർഥി ഇപ്പോൾ വെറുമൊരു ആഘോഷം മാത്രമല്ല അതൊരു രാഷ്ട്രീയ ആയുധം കൂടെയാണ്. തൃണമൂൽ കോൺഗ്രസും ബിജെപിയും ഹിന്ദു വോട്ടുകൾ ലക്ഷ്യം വച്ച് വിനായക ചതുർഥി ആഘോഷങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഇത് മുന്നിൽ കണ്ടിരുന്ന ബിജെപിക്ക് ഒരു മുഴം മുൻപേ എറിഞ്ഞിരിക്കുകയാണ് തൃണമൂൽ കോൺഗ്രസ്സ് നേതാക്കൾ. വിവിനോദ ഇടങ്ങളിൽ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ മുന്നിൽ നിൽക്കുന്നത് മമത ബാനർജിയും കൂട്ടരുമാണ്. ഭവാനിപ്പോര എന്ന സ്ഥലത്ത് മുൻ മന്ത്രിയും മുതിർന്ന ടിഎംസി നേതാവുമായ മതൻ മിത്രയാണ് ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ബംഗാളിൽ ആദ്യമായാണ് ഇത്തരം വിപുലമായ പരിപാടികൾ നടക്കുന്നത്. മിത്ര തന്നെയാണ് പരിപാടി കമ്മിറ്റിയുടെ അധ്യക്ഷൻ. പതിനായിരം രൂപ വച്ചാണ് ഓരോ പൂജ നടത്തിപ്പുകാർക്കും നൽകുന്നത്.
https://www.facebook.com/Malayalivartha