ജിംനേഷ്യത്തിനുള്ളിൽ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി
ഉത്തര്‍പ്രദേശിലെ മുസാഫര്നഗരിൽ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതായി റിപ്പോർട്ടുകൾ. മുസാഫര്‍നഗര്‍ സ്വദേശി വസീം (26) ആണ് ഭാര്യ റൊഷനാരയെ (23) കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
ജിംനേഷ്യം നടത്തുകയായിരുന്ന വസിം ജിമ്മിനുള്ളിലെ വർക്ക്ഔട്ട് സ്ഥലത്തു വച്ച് റൊഷനാരയെ കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയ പൊലീസ് ജിംനേഷ്യത്തിന്റെ വാതില്‍ തകര്‍ത്താണ് അകത്തുകടന്നത്. അതേസമയം കൃത്യത്തിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha