Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേന്ദ്ര മന്ത്രിക്കെന്താ കരയാന്‍ പാടില്ലെന്നുണ്ടോ; താന്‍ പണ്ടു താമസിച്ച വീട്ടില്‍ വീണ്ടും എത്തിയ മന്ത്രിക്ക് ഒന്നു കരയണമെന്നു തോന്നി; എന്നാല്‍ സംഭവം ഇപ്പോള്‍ വൈറലാവുകയാണ്; പ്രൊഡ്യൂസര്‍ ഏക്താ കപൂറിന്റെ പുതിയ വെബ് സീരിസിന്റെ പ്രചരാണാര്‍ത്ഥം പഴയ വീട്ടില്‍ എത്തിയതായിരുന്നു സ്മൃതി

15 SEPTEMBER 2018 12:42 PM IST
മലയാളി വാര്‍ത്ത

35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് താനും കുടുംബവും താമസിച്ച വീട്ടിലേക്ക് കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ സ്മൃതി ഇറാനി വീണ്ടുമെത്തി. ടി.വി പ്രൊഡ്യൂസര്‍ ഏക്താ കപൂറിന്റെ പുതിയ വെബ് സീരിസിന്റെ പ്രചരാണാര്‍ത്ഥമായിരുന്നു സ്മൃതിയുടെ സന്ദര്‍ശനം. തന്റെ ബാല്യം ചിലവഴിച്ച വീട് ഇന്നൊരു കടയായി മാറ്റിയത് കണ്ട സ്മൃതിയുടെ കണ്ണുകള്‍ അറിയാതെ നിറഞ്ഞൊഴുകി.

ഗുരുഗ്രാമിലെ പഴയ താമസ്ഥലത്ത് എത്തിയ സ്മൃതി അവിടുത്തെ താമസക്കാരുമായി സംസാരിക്കുന്നതും ചിലരെ തിരിച്ചറിയുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ തന്റെ വീടിന്റെ സ്ഥാനത്ത് പുതിയ കട കാണുന്നതോടെ സ്മൃതി കരയുകയായിരുന്നു. 'ഒരിക്കല്‍ നമ്മുടെ വീടായിരുന്ന ഇടം ഇന്ന് അവിടെയില്ല എന്നറിയുന്നത് ഏറെ വേദനനാജനകമാണ്. പക്ഷെ കയ്‌പേറിയതും മധുരമുള്ളതുമായ ഓര്‍മകളിലൂടെയുള്ള യാത്ര തന്നെയാണ് ജീവിതം' ഏക്ത വീഡിയോക്ക് താഴെ കുറിച്ചു.

താന്‍ പണ്ടു നടന്ന വഴികളിലൂടെ ഒരു റിക്ഷാ യാത്രയും കഴിഞ്ഞാണ് സ്മൃതി ഇറാനി മടങ്ങിയത്. പഴയകാലത്തിലേക്കും ഓര്‍മകളിലേക്കുമുള്ള തിരിച്ചുനടത്തമായിരുന്നു ആ യാത്രയെന്ന് സ്മൃതിയും ട്വീറ്റ് ചെയ്തു. വീട്ടില്‍ നിന്ന് മുംബൈയിലേക്കുള്ള സമയം മാറി മുംബൈയും മാറി. പക്ഷെ ബന്ധങ്ങളും ഓര്‍മകളും എന്നും ശക്തമായിരിക്കും. സ്മൃതി കൂട്ടിച്ചേര്‍ത്തു. മുന്‍ സിനിമാ താരം കൂടിയായ സ്മൃതിയുടെ ദീര്‍ഘകാല സുഹൃത്താണ് ഏക്താ കപൂര്‍.

ഏക്താ കപൂറിന്റെ എ.എല്‍.ടി ബാലാജി എന്ന വീഡിയോ ചാനലില്‍ വരാന്‍ പോകുന്ന 'ഹോം' എന്ന സീരിസിന്റെ പ്രചരണാര്‍ത്ഥമായിരുന്നു സന്ദര്‍ശനം. ചാനല്‍ ചര്‍ച്ചകളിലും പാര്‍ലമെന്റിലും പൊട്ടിത്തെറിക്കുന്ന സ്മൃതി ഇറാനി കണ്ണുകള്‍ നിറച്ച് തന്റെ വീടിന് മുന്നില്‍ നില്‍ക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. ഏക്താ കപൂറാണ് വീഡിയോ പുറത്തുവിട്ടത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിതിന്‍ ജാംദാര്‍  (10 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയില്‍ ഉജ്ജ്വല വരവേല്‍പ്പ്.... നാലാമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മോദി അമേരിക്കയില്‍  (38 minutes ago)

അഞ്ച് മാസത്തിന് ശേഷം തൃശൂര്‍ പൂരത്തിനിടയിലെ പൊലീസ് നടപടികളെ കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു  (57 minutes ago)

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (7 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (8 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (8 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (8 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (8 hours ago)

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (9 hours ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (9 hours ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (9 hours ago)

ന്യൂ ഇന്ത്യ അഷ്വറൻസിൽ 325 ഒഴിവുകൾ; എക്സിം ബാങ്കിലുംനിരവധി ഒഴിവുകൾ  (9 hours ago)

ജപ്പാനിൽ ജോലി വേണോ ? നിരവധി അവസരങ്ങൾ ,അപേക്ഷിക്കേണ്ടത് ഇങ്ങനെ  (9 hours ago)

പിരിവ് ചോദിച്ചിട്ട് കൊടുത്തില്ല; സ്ത്രീകൾക്ക് നേരെ വെള്ളനാട് ശശിയുടെ ഗുണ്ടായിസം; ഈ റോഡ് ശശിയുടെ വീട്ടിൽ നിന്നും കൊടുവന്നതാണോ  (11 hours ago)

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ  (12 hours ago)

Malayali Vartha Recommends