Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പെട്രോള്‍ വില കൂടിയാലെന്താ; കക്കൂസ് കെട്ടുന്നുണ്ടല്ലോ; കക്കൂസ് നിര്‍മാണം വന്‍ വിജയമായി എന്ന് നരേന്ദ്ര മോദി; തിരുവനന്തപുരത്ത് പെട്രോള്‍ വില 85 രൂപ കടന്നു

15 SEPTEMBER 2018 04:42 PM IST
മലയാളി വാര്‍ത്ത

പെട്രോള്‍ ഡീസല്‍ വില റോക്കറ്റുപോലെയാണ് കുതിച്ചുയരുന്നത്. ഇന്നും പെട്രോളിന് വിലവര്‍ദ്ധിച്ചു. തിരുവനന്തപുരത്ത് പെട്രോള്‍ വില 85 രൂപ കടന്നു. എന്നാല്‍ വിലവര്‍ദ്ധനവില്‍ ജനങ്ങള്‍ക്ക് കൃത്യമായ വീശദ്ധീകരണം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍തയ്യാറാകുന്നുമില്ല. സാധാരണക്കാരായ ജനങ്ങള്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു മടുത്ത അവസ്ഥയിലുമാണ്. എന്നാല്‍ പെട്രോള്‍ വില കൂട്ടുന്നത് വെറുതേയായില്ലന്നും വിജയം കണ്ടു തുടങ്ങിയെന്നുമുള്ള വിശദ്ദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. വിലവര്‍ദ്ധനവിനുള്ള ഒരു കാരണം കക്കൂസ് നിര്‍മാണമാണ് അതു ഭലം കണ്ടു തുടങ്ങിയെന്നും 9 കോടി കക്കൂസുകള്‍ പണിതുവെന്ന് മോദി അവകാശപ്പെടുന്നു.

രാജ്യത്ത് ഇന്ധന വില കുതിച്ച് കയറുമ്പോള്‍, അതിന് കാരണമായി പറഞ്ഞിരുന്നത് കക്കൂസ് നിര്‍മാണം ആയിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയാണ് സ്വച്ഛ് ഭാരത് അഭിയാന്‍. എന്തായാലും കക്കൂസ് നിര്‍മാണം വന്‍ വിജയമായി എന്നാണ് നരേന്ദ്ര മോദി പറയുന്നത്.

സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം രാജ്യത്ത് ഒമ്പത് കോടി കക്കൂസുകള്‍ നിര്‍മിച്ചു എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. സ്വച്ഛ ഭാരത് പദ്ധതി 90 ശതമാനം വിജയം ആണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ശുചീകരണ യജ്ഞമായ സ്വച്ഛതാ ഹീ സേവ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. നാല് വര്‍ഷം മുമ്പ് ഗാന്ധിജയന്തി ദിനത്തില്‍ ആയിരുന്നു സ്വച്ഛ് ഭാരത് പദ്ധതി പ്രഖ്യാപിച്ചത്.

സ്വച്ഛതാ ഹീ സേവാ കാമ്ബയിന്‍ ഒക്ടോബര്‍ 2 വരെ തുടരും. ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ സ്വപ്നം സഫലമാക്കണം എന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുള്ളത്. സ്വച്ഛതാ ഹീ സേവാ കാമ്ബയിന്റെ ഭാഗമായി നരേന്ദ്ര മോദി ദില്ലി പഹര്‍ഗഞ്ചിലെ ബാബാ സാഹിബ് അംബേദ്കര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ശുചീകരണത്തില്‍ പങ്കാളിയായി. ഉദ്ഘാടന ചടങ്ങില്‍ കേരളത്തില്‍ നിന്ന് മാതാ അമൃതാനന്ദമയിയും പങ്കെടുത്തിരുന്നു. അമിതാഭ് ബച്ചന്‍, രത്തന്‍ ടാറ്റ്, സദ്ഗുരു തുടങ്ങിയവരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംസാരിക്കുകയും ചെയ്തു. ശുചിത്വ യജ്ഞത്തില്‍ പങ്കാളികള്‍ ആകണം എന്ന് മോഹന്‍ലാലിനോടും മമ്മൂട്ടിയോടും പ്രധാനമന്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു,

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിതിന്‍ ജാംദാര്‍  (4 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയില്‍ ഉജ്ജ്വല വരവേല്‍പ്പ്.... നാലാമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മോദി അമേരിക്കയില്‍  (32 minutes ago)

അഞ്ച് മാസത്തിന് ശേഷം തൃശൂര്‍ പൂരത്തിനിടയിലെ പൊലീസ് നടപടികളെ കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു  (51 minutes ago)

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (7 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (7 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (8 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (8 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (8 hours ago)

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (8 hours ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (9 hours ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (9 hours ago)

ന്യൂ ഇന്ത്യ അഷ്വറൻസിൽ 325 ഒഴിവുകൾ; എക്സിം ബാങ്കിലുംനിരവധി ഒഴിവുകൾ  (9 hours ago)

ജപ്പാനിൽ ജോലി വേണോ ? നിരവധി അവസരങ്ങൾ ,അപേക്ഷിക്കേണ്ടത് ഇങ്ങനെ  (9 hours ago)

പിരിവ് ചോദിച്ചിട്ട് കൊടുത്തില്ല; സ്ത്രീകൾക്ക് നേരെ വെള്ളനാട് ശശിയുടെ ഗുണ്ടായിസം; ഈ റോഡ് ശശിയുടെ വീട്ടിൽ നിന്നും കൊടുവന്നതാണോ  (11 hours ago)

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ  (12 hours ago)

Malayali Vartha Recommends