വീണ്ടും ആള്‍ക്കൂട്ടക്കൊല... വാഹനം മോഷ്ടിച്ചുവെന്ന് ആരോപിച്ച് മണിപ്പൂരില്‍ ഒരാളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു
വാഹനം മോഷ്ടിച്ചുവെന്ന് ആരോപിച്ച് മണിപ്പൂരില്‍ ഒരാളെ ആള്‍ക്കൂട്ടം തല്ലികൊന്നു. 26കാരനായ ഫാറൂഖ് ഖാനാണ് കൊല്ലപ്പെട്ടത്. മണിപ്പൂരിലെ ഇംഫാല്‍ ജില്ലയിലാണ് സംഭവം. വ്യാഴാഴ്ച സുഹൃത്തുക്കളൊടൊപ്പം കാറില്‍ വരികയായിരുന്ന ഫാറുഖിനെ ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കാറും അക്രമികള്‍ തകര്‍ത്തു. ഫാറുഖിനൊപ്പമുണ്ടായിരുന്ന രണ്ട് പേര് രക്ഷപ്പെട്ടു. ലിലോങ് ജില്ലയില്‍ എം.ബി.എ വിദ്യാര്‍ഥിയാണ് ഫാറൂഖ്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അറസ്റ്റ് ചെയ്തവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ആള്‍ക്കൂട്ടം പിന്നീട് പൊലീസ് സ്റ്റേറഷന്‍ ആക്രമിച്ചു. സംഭവത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്. മുപ്പത് പേരടങ്ങുന്ന സംഘമാണ് ഫാറൂഖ് ഖാനെ ആക്രമിച്ചത്.
ആള്‍ക്കൂട്ട കൊലയില്‍ മണിപ്പൂര്‍ മനുഷ്യാവകാശ കമീഷന് സ്വമേധയ കേസെടുത്തു. ഡി.ജി.പിയോട് ഇതുസംബന്ധിച്ച് സെപ്തംബര്‍ 22നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു. ബി.ജെ.പി ഭരിക്കുന്ന മണിപ്പൂരില്‍ അടുത്തിടെയായി ആള്‍ക്കൂട്ട കൊലകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുട്ടികളെ തട്ടികൊണ്ട് പോകുന്നവര്‍ എന്നാരോപിച്ച് രണ്ട് പേര് മാസങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha