ഭര്ത്താക്കന്മാര്ക്ക് നേരെയുള്ള പീഡനത്തിനെതിരെ പരിരക്ഷ നല്കുന്ന നിയമവും വേണമെന്ന് സുപ്രീംകോടതി
ഭര്ത്താക്കന്മാര്ക്ക് എതിരായ പീഡനങ്ങള്‍ തടയാനും നിയമം ആവശ്യമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
സ്ത്രീകള്‍ക്ക് ഭര്ത്താക്കന്മാരുടെ ഭാഗത്തു നിന്നോ ഭര്ത്താക്കന്മാരുടെ വീട്ടുകാരുടെ ഭാഗത്തു നിന്നോ ഉണ്ടായേക്കാവുന്ന പീഡനങ്ങള്‍ തടയാന്‍ കൊണ്ടുവന്ന നിയമം ഇപ്പോള്‍ ഏകപക്ഷീയമായ രീതിയില്‍ കൈകാര്യം ചെയ്യപ്പെടുക ആണെന്നും കോടതി അഭിപ്രായപ്പെട്ടു
1983-ല്‍ സ്ത്രീധന പീഡനത്തിന് എതിരായി നിയമം വന്നുവെങ്കിലും ആ നിയമം ഇപ്പോള്‍ സ്ത്രീയ്ക്കും പുരുഷനും ഇടയില്‍ ഒരു യുദ്ധത്തിന് കാരണമാകുന്നുവെന്നാണ് കോടതിയുടെ വിലയിരുത്തല്‍.
ജസ്റ്റിസുമാരായ ദീപക് മിശ്ര, എ.എം ഖന്‍വില്‍കര്‍, ഡിവൈ ചന്ദ്രചൂഢ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നിരീക്ഷണം. 1983-ലെ നിയമപ്രകാരം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ സൂക്ഷ്മമായി പരിശോധിച്ച് നിജസ്ഥിതി അറിഞ്ഞ ശേഷം മാത്രമേ നടപടിയെടുക്കാവൂ എന്ന് കോടതി നിര്‍ദേശിച്ചു.
അല്ലാത്തപക്ഷം കോടതിയ്ക്ക് വിഷയത്തില്‍ നേരിട്ട് ഇടപെടാനുള്ള അധികാരമുണ്ടെന്നും ബെഞ്ച് ഓര്‍മ്മിപ്പിച്ചു.
https://www.facebook.com/Malayalivartha