ജെഎന്‍യു തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ഇടത് സഖ്യം വിജയത്തിലേക്ക് നാല് സീറ്റുകളിലും രണ്ടാം സ്ഥാനത്ത് എബിവിപി
ഡല്‍ഹിയില്‍ ചെങ്കൊടി പാറിപ്പറക്കുന്നു. എബിവിപി പ്രവര്‍ത്തകര്‍ ബാലറ്റ് പെട്ടി പിടിച്ചെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം 14 മണിക്കൂറോളം വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചിരുന്നു.ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല യൂണിയന് തിരഞ്ഞെടുപ്പില്‍ മുഴുവന്‍ ജനറല്‍ സീറ്റുകളിലും ഇടതുസഖ്യം ഉജ്വല വിജയത്തിലേക്ക്. ആകെ പോള്‍ ചെയ്ത 5185ല്‍ 4709 വോട്ടുകള്‍ എണ്ണിയപ്പോള്‍ എല്ലാ ജനറല്‍ സീറ്റുകളിലും ഇടത് സഖ്യത്തിലെ സ്ഥാനാര്‍ത്ഥികള്‍ ബഹുദൂരം മുന്നിലാണ്.
നാല് സീറ്റുകളിലും രണ്ടാം സ്ഥാനത്ത് എബിവിപിയാണ്. ഇടത് സഖ്യത്തിലെ വിദ്യാര്‍ത്ഥികള്‍ ക്യാംപസില്‍ ആഹ്ലാദ പ്രകടനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ഇടത് സഖ്യത്തിന്റെ എന്‍ സായ് ബാലാജി(ഐസ) 1861 വോട്ടുകള്‍ നേടിയപ്പോള്‍ എബിവിപി സ്ഥാനാര്‍ത്ഥിക്ക് 833 വോട്ടുകള്‍ മാത്രമേ ഇതുവരെ നേടാനായുളളൂ.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ഇടത് സ്ഥാനാര്‍ത്ഥി സരിക ചൗധരി(ഡിഎസ്എഫ്) 2209 വോട്ടും സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ഐജാജ് അഹമ്മദ് റാത്തര്‍(എസ്എഫ്ഐ) 2115 വോട്ടുകളും നേടി വിജയത്തിലേക്ക് നീങ്ങുന്നു. ജോയിന്റ് സെക്രട്ടറിയായി മത്സരിച്ച മലയാളിയായ അമുദ ജയദീപ്(എഐഎസ്എഫ്) 1775 വോട്ടുകള്‍ നേടി വിജയത്തിലേക്ക് കുതിക്കുകയാണ്.
"
https://www.facebook.com/Malayalivartha