Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തെലങ്കാനയിൽ തെരഞ്ഞെടുപ്പ് മനഃപൂർവം അടിച്ചേൽപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് അമിത് ഷാ ; തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് നിന്ന് മത്സരിക്കും

16 SEPTEMBER 2018 04:47 PM IST
മലയാളി വാര്‍ത്ത

തെലങ്കാനയില്‍ സ്വന്തം ശക്തിയില്‍ നിന്ന് വിജയിക്കാനാണ് ബിജെപിയുടെ തീരുമാനം. സഖ്യമില്ലാതെ ഒറ്റയ്‌ക്ക് ടിആര്‍എസിനെ നേരിടാനൊരുങ്ങി അമിത്‌ ഷാ. തെരഞ്ഞെടുപ്പിന് തുടക്കം കുറിച്ചുകൊണ്ടായിരുന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പ്രഖ്യാപനം. ഇടതുപാര്‍ട്ടികളുടേയും ഓള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്റേയും ആജ്ഞയ്ക്കനുസരിച്ചാണ് തെലങ്കാന രാഷ്ട്രസമിതി പ്രവര്‍ത്തിക്കുന്നതെന്ന് ഹൈദരാബാദില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി.

നേരത്തേ നിയമസഭ പിരിച്ചുവിട്ട ടിആര്‍‌എസിന്‍റെ നടപടിയെ രൂക്ഷഭാഷയിലാണ് അമിത് ഷാ വിമര്‍ശിച്ചത്. ടിആര്‍എസിനോടും മുഖ്യമന്ത്രിയോടും ഒരു കാര്യം മാത്രമാണ് ചോദിക്കാന്‍ ആഗ്രഹിക്കുന്നത്. രണ്ടു തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ ഒരു ചെറിയ സംസ്ഥാനത്തെ എന്തിനാണ് നിര്‍ബന്ധിതരാക്കിയത്. തെരഞ്ഞെടുപ്പ് ചെലവുകളുടെ പേരില്‍ ജനങ്ങള്‍ക്കു മേല്‍ എന്തിനാണ് അധികഭാരം അടിച്ചേല്‍പ്പിക്കുന്നത്? ഈ ചോദ്യത്തിന് റാവു ഉത്തരം പറയണ'മെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

'സ്വന്തം ശക്തിയില്‍ നിന്ന് വിജയിക്കാനാണ് ബിജെപിയുടെ തീരുമാനം. തെലങ്കാന സംസ്ഥാനത്തിന്റെ വികസനം തടസ്സപ്പെട്ടിരിക്കുകയാണ്. പ്രീണന രാഷ്ട്രീയത്തിനെതിരെ കൂടിയാണ് ഈ പോരാട്ടം. ന്യൂനപക്ഷങ്ങള്‍ക്ക് 12 ശതമാനം സംവരണം നല്‍കിയത് പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ടിആര്‍എസ് വീണ്ടും അധികാരത്തിലെത്തിയാല്‍ വോട്ട് ബാങ്ക് രാഷ്ട്രീയം ആവര്‍ത്തിക്കു'മെന്നും അമിത് ഷാ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (5 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (5 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (5 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (5 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (5 hours ago)

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (6 hours ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (6 hours ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (6 hours ago)

ന്യൂ ഇന്ത്യ അഷ്വറൻസിൽ 325 ഒഴിവുകൾ; എക്സിം ബാങ്കിലുംനിരവധി ഒഴിവുകൾ  (6 hours ago)

ജപ്പാനിൽ ജോലി വേണോ ? നിരവധി അവസരങ്ങൾ ,അപേക്ഷിക്കേണ്ടത് ഇങ്ങനെ  (6 hours ago)

പിരിവ് ചോദിച്ചിട്ട് കൊടുത്തില്ല; സ്ത്രീകൾക്ക് നേരെ വെള്ളനാട് ശശിയുടെ ഗുണ്ടായിസം; ഈ റോഡ് ശശിയുടെ വീട്ടിൽ നിന്നും കൊടുവന്നതാണോ  (8 hours ago)

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ  (9 hours ago)

രാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സംഘടനകളും മട്ടന്നൂർ വ്യാപാരി വ്യവസായി സമിതിയും...  (9 hours ago)

ഇറാന്റെ തലയ്ക്ക് മുകളിൽ  (9 hours ago)

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ  (10 hours ago)

Malayali Vartha Recommends