തിരഞ്ഞെടുപ്പിന് മുന്‍പ് നല്കിയ വാഗ്ദാനങ്ങളില്‍ ഒന്നു പോലും പാലിക്കാന്‍ ബിജെപിക്കായില്ല; ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മായാവതി
ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഎസ്പി നേതാവ് മായാവതി. തിരഞ്ഞെടുപ്പിന് മുന്‍പ് നല്കിയ വാഗ്ദാനങ്ങളില്‍ ഒന്നു പോലും പാലിക്കാന്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ക്കായിട്ടില്ലെന്നും മായാവതി കുറ്റപ്പെടുത്തി.
കേന്ദ്ര സര്‍ക്കാരും ബിജെപി നേതൃത്വം നല്കുന്ന സംസ്ഥാന സര്‍ക്കാരുകളും ഇക്കാര്യത്തില്‍ ഒരുപോലെയാണെന്നാണ് മായാവതി പറഞ്ഞത്.
തങ്ങളുടെ പരാജയങ്ങള്‍ മറയ്ക്കാന്‍ ഭിന്നിപ്പിക്കല്‍ തന്ത്രങ്ങള്‍ പയറ്റുകയാണ് ബിജെപി സ്ഥിരമായി ചെയ്യുന്നതെന്നു പറഞ്ഞ മായാവതി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ്യുടെ മരണം പോലും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി അവര്‍ ഉപയോഗിക്കുകയാണെന്നും തുറന്നടിച്ചു.
https://www.facebook.com/Malayalivartha