ഗാസിയാബാദില്‍ അച്ചാര്‍ നിര്‍മാണ യൂണിറ്റിലെ ടാങ്കില്‍ വീണ് മൂന്നു പേര് മരിച്ചു
ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ അച്ചാര്‍ നിര്‍മാണ യൂണിറ്റിലെ ടാങ്കില്‍ വീണ് മൂന്നു പേര് മരിച്ചു. അച്ചാര്‍ നിര്‍മാണ യൂണിറ്റിന്റെ ഉടമയും മകനും തൊഴിലാളിയുമാണ് മരിച്ചത്. ഗാസിയാബാദിലെ ദോലത് നഗറില്‍ അനധികൃതമായി നടന്നുവന്ന അച്ചാര്‍ ഫാക്ടറിയിലാണ് അപകടം ഉണ്ടായത്.
അച്ചാര്‍ കേടുവരാതിരിക്കാന്‍ ഉപയോഗിക്കുന്ന കെമിക്കല്‍ നിറച്ചിരുന്ന ടാങ്കില്‍ വീണായിരുന്നു അപകടം. ഉടമയും മകനുമാണ് ആദ്യം ടാങ്കില്‍ വീണത്. ഇതോടെ ഉടമയുടെ ഭാര്യ നിലവിളിക്കുകയും ഒരു തൊഴിലാളി ഇവരെ രക്ഷിക്കാന്‍ ടാങ്കിലേക്ക് ചാടുകയുമായിരുന്നു. എന്നാല്‍ മൂന്നുപേരും മുങ്ങിത്താണു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha