സര്‍ക്കാര്‍ വാഹനം നല്കുന്നതുകൊണ്ട് ഇന്ധന വില ബാധിക്കുന്നില്ലെന്നായിരുന്നു ഉദ്ദേശിച്ചത്; ആരെയും അപമാനിക്കാനല്ല അങ്ങനെ പറഞ്ഞത്; ഒടുവിൽ കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ മാപ്പ് പറഞ്ഞു
മന്ത്രിയായതിനാല്‍ ഇന്ധനവില വര്‍ധിക്കുന്നതു ബാധിക്കില്ലെന്നു പറഞ്ഞ കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ മാപ്പ് പറഞ്ഞു. ആരെയും അപമാനിക്കാനല്ല താന്‍ ഇതു പറഞ്ഞതെന്നും ആര്‍ക്കെങ്കിലും മനോവേദന ഉണ്ടാക്കിയെങ്കില്‍ ക്ഷമചോദിക്കുന്നുവെന്നും അത്താവാലെ പറഞ്ഞു. ജനങ്ങള്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ട്. തീര്‍ച്ചയായും ഇന്ധന വില കുറയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് ഇന്ധനവില തന്നെ ബാധിക്കുന്നില്ലെന്നു പറഞ്ഞത്. സര്‍ക്കാര്‍ വാഹനം നല്കുന്നതുകൊണ്ട് ഇന്ധന വില ബാധിക്കുന്നില്ലെന്നായിരുന്നു ഉദ്ദേശിച്ചത്. ആരെയും അപമാനിക്കാനല്ല ഇതു പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയായതുകൊണ്ട് ഇന്ധനവില വര്‍ധിക്കുന്നതു എന്നെ ബാധിക്കുന്നില്ലെന്നായിരുന്നു അത്താവാലെയുടെ വിവാദ പ്രസ്താവന. മന്ത്രിപദം നഷ്ടമായാല്‍ താന്‍ ഇ ന്ധനവില വര്‍ധനവിനെ കുറിച്ച് അറിഞ്ഞുതുടങ്ങുമെന്നും രാജസ്ഥാനിലെ ജയ്പൂരില്‍ മാധ്യമങ്ങളെ കാണവെ മന്ത്രി പറഞ്ഞു. ഇന്ധനവില വര്‍ധവിനെ തുടര്‍ന്നു രാജ്യത്തെ ജനങ്ങള്‍ ക്ലേശിക്കുകയാണെന്നും വില കുറയ്ക്കേണ്ടതു ജനങ്ങളുടെ ഉത്തരവാദിത്തമാണെന്നും ഉടന്‍തന്നെ മന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha