Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭൗമനിരീക്ഷണത്തിനുള്ള രണ്ട് ബ്രിട്ടീഷ് ഉപഗ്രങ്ങളുമായി ഐ.എസ്.ആര്‍.ഒയുടെ പി.എസ്.എല്‍.വി റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചു

17 SEPTEMBER 2018 08:19 AM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള വിക്ഷേപണം വിജയകരമായി നടന്നു. വിക്ഷേപണവാഹനമായ പിഎസ്എല്‍വി 'സി 42' ബ്രിട്ടനില്‍ നിന്നുള്ള രണ്ട് ഉപഗ്രഹങ്ങള്‍ 583 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ചു.
ഭൗമനിരീക്ഷണത്തിനുള്ള രണ്ട് ബ്രിട്ടീഷ് ഉപഗ്രങ്ങളുമായി ഐ.എസ്.ആര്‍.ഒയുടെ പി.എസ്.എല്‍.വി റോക്കറ്റ് ഞായറാഴ്ച രാത്രി 10.08ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചു. പി.എസ്.എല്‍.വി റോക്കറ്റിന്റെ 44ആമത് വിക്ഷേപണത്തിലൂടെ ഇന്ത്യയ്ക്ക് 200 കോടിയോളം രൂപ ലഭിക്കുമെന്നാണ് വിവരം. ഐ.എസ്.ആര്‍.ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സിന്റെ പൂര്‍ണ വാണിജ്യ വിക്ഷേപണമാണിത്. രണ്ട് ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനായി മുഴുവന്‍ റോക്കറ്റും വിദേശ കമ്പനി വാടകയ്ക്ക് എടുക്കുകയായിരുന്നു
പൂര്‍ണമായും വാണിജ്യ അടിസ്ഥാനത്തിലുള്ള പി.എസ്.എല്‍.വി റോക്കറ്റിന്റെ അഞ്ചാമത്തെ വിക്ഷേപണമാണിതെന്ന് തിരുവനന്തപുരം  വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ഡയറക്ടര്‍ ഡോ. എസ്. സോംനാഥ് പറഞ്ഞു. പി.എസ്.എല്‍.വിയുടെ ഉയര്‍ന്ന വിശ്വാസ്യതയും സമയക്രമം പാലിച്ച് വിക്ഷേപണം നടത്തുന്നതുമാണ് വിദേശ രാജ്യങ്ങളെ ആകര്‍ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സറേ സാറ്റലൈറ്റ് ടെക്‌നോളജി ലിമിറ്റഡിന്റെ(എസ്.എസ്.ടി.എല്‍) നോവ എസ്.എ.ആര്‍, എസ്14 എന്നീ ഉപഗ്രഹങ്ങളാണ് ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ചത്. വനഭൂപട നിര്‍മാണം, സര്‍വേ, വെള്ളപ്പൊക്കം ഉള്‍പ്പെടെയുള്ള ദുരന്തങ്ങളുടെ വിശകലനം എന്നിവയ്ക്ക് വേണ്ടിയുള്ള ഉപഗ്രഹങ്ങളാണ് ഇവ. 889 കിലോഗ്രാം ഭാരമുള്ളതാണ് നോവ എസ്.എ.ആര്‍, എസ് 14 എന്നീ ഉപഗ്രഹങ്ങള്‍. രാത്രി, പകല്‍ വ്യത്യാസമില്ലാതെ ഈ ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തിക്കും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (4 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (4 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (5 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (5 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (5 hours ago)

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (5 hours ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (6 hours ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (6 hours ago)

ന്യൂ ഇന്ത്യ അഷ്വറൻസിൽ 325 ഒഴിവുകൾ; എക്സിം ബാങ്കിലുംനിരവധി ഒഴിവുകൾ  (6 hours ago)

ജപ്പാനിൽ ജോലി വേണോ ? നിരവധി അവസരങ്ങൾ ,അപേക്ഷിക്കേണ്ടത് ഇങ്ങനെ  (6 hours ago)

പിരിവ് ചോദിച്ചിട്ട് കൊടുത്തില്ല; സ്ത്രീകൾക്ക് നേരെ വെള്ളനാട് ശശിയുടെ ഗുണ്ടായിസം; ഈ റോഡ് ശശിയുടെ വീട്ടിൽ നിന്നും കൊടുവന്നതാണോ  (8 hours ago)

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ  (9 hours ago)

രാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സംഘടനകളും മട്ടന്നൂർ വ്യാപാരി വ്യവസായി സമിതിയും...  (9 hours ago)

ഇറാന്റെ തലയ്ക്ക് മുകളിൽ  (9 hours ago)

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ  (9 hours ago)

Malayali Vartha Recommends