അമുത ജയദീപ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയനിലെ മലയാളി ; കേന്ദ്ര പാനലിലേക്ക് മത്സരിച്ച നാല് സ്ഥാനാര്‍ത്ഥികളും മികച്ച ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയനില്‍ വീണ്ടും മലയാളി സാന്നിദ്ധ്യം. ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അമുത ജയദീപാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയനില്‍ ഇത്തവണ ഇടം നേടിയ മലയാളി. സോഷ്യല്‍ മെഡിസിനില്‍ ഗവേഷണം ചെയ്യുന്ന അമുത ഇടത് സഖ്യത്തിലെ എഐഎസ്എഫ് പ്രതിനിധിയായാണ് വിജയിച്ചത്.
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് തിരഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് വന്‍ വിജയം. കേന്ദ്ര പാനലിലെ നാലു സീറ്റുകളിലും ഇടത് ഐക്യ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. യൂണിയന് പ്രസിഡന്റായി എന്‍.സായി ബാലാജി തെരഞ്ഞെടുക്കപ്പെട്ടു.
യൂണിയന് പ്രസിഡന്റായി എന്‍ സായി ബാലാജി 1179 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. ജനറല്‍ സെക്രട്ടറി ഐജാസ് അഹമ്മദ്, വൈസ് പ്രസിഡന്റ് സരിഗ ചൗധരി, ജോയിന്റ് സെക്രട്ടറി അമുത ജയ്ദീപ് എന്നിവര്‍ യഥാക്രമം 1300,1680,800 വോട്ടുകളുടെ ഭൂരിപക്ഷത്തിനും തെരഞ്ഞെടുക്കപ്പെട്ടു.
https://www.facebook.com/Malayalivartha