ഏറെക്കാലത്തെ ആഗ്രഹം സഫലമായ സന്തോഷത്തിൽ കർഷകൻ വിതരണം ചെയ്തത് സ്വർണം പൂശിയ പേട; സോഷ്യൽ മീഡിയയില്‍ വൈറലായി ഈ അപൂര്‍വ്വ സംഭവം
ഏറെക്കാലത്തെ ആഗ്രഹം സഫലമായ സന്തോഷത്തിൽ കർഷകൻ വിതരണം ചെയ്തത് സ്വർണം പൂശിയ പേട. ആഡംബര കാർ സ്വന്തമാക്കിയ സന്തോഷം പങ്കിടാനാണ് സ്വർണ്ണത്തിൽ പൊതിഞ്ഞ മധുരം നൽകിയത് എന്നാണ് കർഷകനായ സുരേഷിന്റെ മകൻ ദീപക് പറയുന്നതെന്ന കാര്‍ ടോര്‍ഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജാഗ്വറിന്റെ ഏറ്റവും ആഡംബര മോഡലുകളിലൊന്നായ 1.34 കോടി രൂപ വിലയുള്ള ജാഗ്വർ എസ്ജെയാണ് സുരേഷ് സ്വന്തമാക്കിയത്. പൂനെയിലാണ് സംഭവം.
എന്തായാലും സംഭവം സോഷ്യൽ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തുടര്‍ന്ന് സന്തോഷം പങ്കിടാന്‍ ഗ്രാമീണര്‍ക്ക് സ്വർണം പൂശിയ പേട വിതരണം ചെയ്യുകയായിരുന്നു. കിലോയ്ക്ക് 7000 രൂപ വില വരുന്ന സ്വര്‍ണ്ണം പൂശിയ മധുരം മൂന്നു കിലോയാണ് ഇവർ വിതരണം ചെയ്തത്.
https://www.facebook.com/Malayalivartha