കര്‍ണാടകയില്‍ പെട്രോളിനും ഡീസലിനും വില കുറയ്ക്കുമെന്ന് സൂചന നല്കി എച്ച്.ഡി. കുമാരസ്വാമി
രാജ്യത്ത് അനുദിനം ഇന്ധന വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും വില കുറയ്ക്കുന്നതു സംബന്ധിച്ച് തിങ്കളാഴ്ച തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. പെട്രോളിനും ഡീസലിനും രണ്ട് രൂപ കുറയ്ക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇന്ധന വിലയിന്മേല് സംസ്ഥാനം ചുമത്തുന്ന മുല്യവര്‍ധന നികുതി (വാറ്റ്) കുറയ്ക്കാനാണ് പദ്ധതി.
കഴിഞ്ഞ ദിവസം ആന്ധ്രാ പ്രദേശും രാജസ്ഥാനും ഇന്ധന വിലയില്‍ ചുമത്തിയിരുന്ന വാറ്റ് കുറച്ചിരുന്നു. ഇതോടെ ഇരുസംസ്ഥാനങ്ങളിലും യഥാക്രമം രണ്ട് രൂപയുടെയും രണ്ടര രൂപയുടെയും കുറവാണ് ഉണ്ടായത്.
https://www.facebook.com/Malayalivartha