വിരാട് കോഹ്ലിക്കും വെയ്റ്റ്ലിഫ്റ്റര്‍ മീരാഭായ് ചാനുവിനും രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരം
ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോഹ്ലിക്കും വെയ്റ്റ്ലിഫ്റ്റര്‍ മീരാഭായ് ചാനുവിനും രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരം. രാജ്യത്തെ ഉന്നത കായിക പുരസ്കാരത്തിന് ഇരുവരുടെയും പേര് സമിതി കേന്ദ്ര കായികമന്ത്രാലയത്തിന് ശിപാര്‍ശ ചെയ്തു.
ഏഴര ലക്ഷം രൂപയും പ്രശസ്തി പത്രവും മെഡലും ചേര്‍ന്നതാണ് പുരസ്കാരം. ക്രിക്കറ്റില്‍ കോഹ്ലിയും ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവും കാഴ്ചവച്ച മികച്ച പ്രകടനമാണ് ഇരുവരെയും പുരസ്കാരത്തിന് അര്‍ഹരാക്കിയത്.
ഐസിസി ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ കോഹ്ലിയാണ് ഒന്നാമത്. ക്രിക്കറ്റില്‍നിന്നു ഇതുവരെ രണ്ട് പേര്‍ക്കുമാത്രമാണ് ഖേല്‍ രത്ന പുരസ്കാരം ലഭിച്ചത്. 1997ല്‍ സച്ചിന് തെണ്ടുല്‍ക്കറിനും 2007 മഹേന്ദ്ര സിംഗ് ധോണിക്കുമാണ് ഖേല്‍ രത്ന ലഭിച്ചിരിക്കുന്നത്.ലോക ചാന്പ്യന്ഷിപ്പില് 48 കിലോ വിഭാഗത്തില്‍ മീരാഭാഗ് സ്വര്‍ണം കരസ്ഥമാക്കിയിരുന്നു.
https://www.facebook.com/Malayalivartha