Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജീവ് ഗാന്ധി വധക്കേസ്; പ്രതികളുടേയും മോചനത്തെ ചോദ്യം ചെയ്ത് ഇരകളുടെ ബന്ധുക്കള്‍ രംഗത്ത്; പുതിയ പരാതി നല്‍കാന്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശം

17 SEPTEMBER 2018 06:19 PM IST
മലയാളി വാര്‍ത്ത

രാജീവ് ഗാന്ധി വധക്കേസില്‍ ഇരകളായവരുടെ ബന്ധുക്കളോട് പുതിയ പരാതി നല്‍കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം. കേസിലെ മുഴുവന്‍ പ്രതികളുടേയും മോചനത്തെ ചോദ്യം ചെയ്തായിരുന്നു ഇരകളുടെ ബന്ധുക്കള്‍ സുപ്രീംകോടതിയെ സമീപിച്ചത്. മൂന്നാഴ്ചക്കകം പുതിയ പരാതി നല്‍കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസം രാജീവ് ഗാന്ധി വധക്കേസില്‍ നളിനി,പേരറിവാളന്‍, മുരുകന്‍, ശാന്തന്‍,റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍, എന്നിവരെ വിട്ടയക്കാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉത്തരവിറക്കിയിരുന്നു.

മോചനം ആവശ്യപ്പെട്ട് തമിഴ്‌നാട് ആഭ്യന്തര മന്ത്രിക്ക് ഉള്‍പ്പടെ പ്രതികള്‍ ദയാഹര്‍ജി സമര്‍പിച്ചിരുന്നു. ഐക്യരാഷ്ട്രസഭ വരെ ഏറ്റെടുത്ത വിഷയത്തിലെ നിര്‍ണായക വിധി സുപ്രീംകോടതി വിധി വിസ്താരത്തിലെ നായികകല്ലായിരുന്നു. ഇതിന് പിന്നാലെയാണ് ഹര്‍ജിയുമായി ഇരകളുടെ ബന്ധുക്കല്‍ രംഗത്തെത്തിയത്. 1991 മെയ്‌ 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്ബത്തൂരില്‍ വച്ചുണ്ടായ ചാവേര്‍ബോംബ് സ്‌ഫോടനത്തില്‍ രാജീവ് ഗാന്ധിക്ക് പുറമേ 14 പേര്‍ കൂടി മരിച്ചിരുന്നു. ഇവരുടെ കുടുംബമാണ് പ്രതികളുടെ മോചനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്.

കേസിലെ പ്രതികളുടെ മോചനം സംബന്ധിച്ച തീരുമാനമെടുക്കാന്‍ തമിഴ്‌നാട് ഗവര്‍ണറെ സെപ്റ്റംബര്‍ ഏഴിന് സുപ്രീംകോടതി ചുമതലപ്പെടുത്തിയിരുന്നു. ജസ്റ്റീസുമാരായ രഞ്ജന്‍ ഗോഗോയ്, നവീന്‍ സിന്‍ഹ, കെ.എം.ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതികളെ പുറത്തുവിടരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം തള്ളിയത്. തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചായിരുന്നു സുപ്രീംകോടതി വിധി.

സുപ്രീംകോടതി വിധിക്ക് പിന്നാലെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം തേടില്ലെന്ന് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് വ്യക്തമാക്കിയിരുന്നു. രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് ഏഴ് പ്രതികളാണ് ഇപ്പോഴും ജയിലില്‍ കഴിയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (2 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (2 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (2 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (2 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (2 hours ago)

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (3 hours ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (3 hours ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (4 hours ago)

ന്യൂ ഇന്ത്യ അഷ്വറൻസിൽ 325 ഒഴിവുകൾ; എക്സിം ബാങ്കിലുംനിരവധി ഒഴിവുകൾ  (4 hours ago)

ജപ്പാനിൽ ജോലി വേണോ ? നിരവധി അവസരങ്ങൾ ,അപേക്ഷിക്കേണ്ടത് ഇങ്ങനെ  (4 hours ago)

പിരിവ് ചോദിച്ചിട്ട് കൊടുത്തില്ല; സ്ത്രീകൾക്ക് നേരെ വെള്ളനാട് ശശിയുടെ ഗുണ്ടായിസം; ഈ റോഡ് ശശിയുടെ വീട്ടിൽ നിന്നും കൊടുവന്നതാണോ  (6 hours ago)

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ  (7 hours ago)

രാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സംഘടനകളും മട്ടന്നൂർ വ്യാപാരി വ്യവസായി സമിതിയും...  (7 hours ago)

ഇറാന്റെ തലയ്ക്ക് മുകളിൽ  (7 hours ago)

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ  (7 hours ago)

Malayali Vartha Recommends