ഹിമാചലിൽ സഹപ്രവര്‍ത്തകരെ നിറയൊഴിച്ചു കൊലപ്പെടുത്തിയ ശേഷം സൈനികൻ ജീവനൊടുക്കി
ഹിമാചല്‍ പ്രദേശിൽ രണ്ടു സഹപ്രവര്‍ത്തകരെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സൈനികൻ ജീവനൊടുക്കിയതായി റിപ്പോർട്ടുകൾ. സൈനിക ക്യാമ്പിലുണ്ടായിരുന്ന സഹപ്രവർത്തകരെയാണ് സൈനികൻ നിറയൊഴിച്ചു കൊലപ്പെടുത്തിയത്.
തിങ്കളാഴ്ച രാവിലെ ധരംശാല സൈനിക കേന്ദ്രത്തിലെ 18 സിക്ക് റെജിമെന്റിലായിരുന്നു സംഭവം. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികനാണ് ആക്രമണം നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം തുടരുകയാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായി പ്രതിരോധ വക്താവ് കേണല്‍ ദേവീന്ദര്‍ ആനന്ദ് പറഞ്ഞു. അതേസമയം ആക്രമണം നടത്തിയ സൈനികന്റെയും കൊല്ലപ്പെട്ട സൈനികരുടെയും പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/Malayalivartha