മൂന്ന് പൊതുമേഖലാ ബാങ്കുകളെക്കൂടി ലയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം
മൂന്ന് പൊതുമേഖലാ ബാങ്കുകളെക്കൂടി ലയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ദേന ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളാണ് ലയിപ്പിക്കുയെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അറിയിച്ചു.
ലയനത്തോടെ രാജ്യത്തെ മൂന്നാമത് വലിയ ബാങ്കായി ഇത് മാറുമെന്ന് ജയ്റ്റ്ലി അറിയിച്ചു. ലയനവിഷയം മൂന്ന് ബാങ്കുകളുടെയും അധികൃതര്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും ജീവനക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ അറിയിച്ചു.
നേരത്തെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അഞ്ച് അസോസിയേറ്റ് ബാങ്കുകളെ കേന്ദ്രസര്‍ക്കാര്‍ ലയിപ്പിച്ചിരുന്നു. ഇതോടെ ലോകത്തിലെ 47-ാമത്തെ വലിയ ബാങ്കെന്ന സ്ഥാനം എസ്ബിഐ നേടി. കാനറാബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയെക്കൊണ്ട് താരതമ്യേന ചെറിയ പൊതുമേഖലാ ബാങ്കുകളെ ഏറ്റെടുപ്പിക്കാനും കേന്ദ്രം നീക്കം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha