മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ചികിത്സയില്‍ കഴിയുന്ന പശ്ചാത്തലത്തില്‍, ഗോവയില്‍ ഭരണ അനിശ്ചിതത്വമെന്നു കാട്ടി പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ പാളി; ബിജെപി എടുക്കുന്ന തീരുമാനത്തെ പിന്താങ്ങുമെന്ന് ഘടക കക്ഷികള്‍
കോണ്‍ഗ്രസ് ഇപ്പോള്‍ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. തിങ്കളാഴ്ച പനജിയിലെ ബിജെപി സംസ്ഥാന ഓഫിസില്‍ ചേര്‍ന്ന യോഗത്തോടെ കോണ്‍ഗ്രസിന്റെ പ്രതീക്ഷയെല്ലാം നഷ്ട്ടപ്പെട്ടമായി. ബിജെപി എടുക്കുന്ന എല്ലാ തീരുമാനങ്ങളെയും പിന്താങ്ങാനാണ് സഖ്യ കക്ഷികളുടെ തീരുമാനം. ഇതോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിന്റെ സര്‍ക്കാര്‍ രൂപീകരണ മോഹവും അവസാനിച്ചു.
ഗോവയില്‍ ബിജെപിക്കെതിരായ നീക്കം ശക്തമാക്കുന്നതിന്റ ഭാഗമായി ഗോവയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ഗവര്‍ണറോട് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നീക്കങ്ങളെല്ലാം പാളിയ അവസ്ഥയാണ്.
ഗോവ സര്‍ക്കാരിനു പ്രശ്നങ്ങളൊന്നുമില്ലന്ന് മുതിര്‍ന്ന ബിജെപി നേതാവ് രാം ലാല്‍ അറിയിച്ചു. സര്‍ക്കാരിന്റെ സ്ഥിരത നഷ്ടപ്പെട്ടിട്ടില്ലെന്നു. സഖ്യകക്ഷികള്‍ ഇപ്പോഴും സര്‍ക്കാരിന് ഒപ്പമുണ്ടെന്നും രാം ലാല്‍ വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ് അവതാളത്തിലായി. ആരോഗ്യ സ്ഥിതി മോശമായതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ സ്ഥാനമൊഴിഞ്ഞേക്കുമെന്ന സൂചന പുറത്തുവരുന്നതിനിടെ ഭരണ അനിശ്ചിതത്വമെന്നു കാട്ടിയായിരുന്നു പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയത്.
എന്നാല്‍ സംസ്ഥാനത്തെ സംഭവവികാസങ്ങള്‍ രാം ലാലിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച പനജിയിലെ ബിജെപി സംസ്ഥാന ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ ചര്‍ച്ച ചെയ്തു. പാര്‍ട്ടി എംഎല്‍എമാര്‍, മുന്‍ എംഎല്‍എമാര്‍, കോര്‍ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവരും പങ്കെടുത്തു. വിവിധ നേതാക്കള്‍ ഉന്നയിച്ച ആശങ്കകള്‍ പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്യും. ഇതിനുശേഷം സംസ്ഥാന താല്പര്യം അനുസരിച്ചു തീരുമാനം എടുക്കുമെന്നും രാം ലാല്‍ അറിയിച്ചു.
കൂടാതെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. സഖ്യകക്ഷികളായ ഗോവ ഫോര്‍വേഡ് പാര്‍ട്ടി (ജിഎഫ്പി), മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എംജിപി), സ്വതന്ത്രര്‍ തുടങ്ങിയവരുമായും ചര്‍ച്ചകള്‍ നടത്തി. ബിജെപി എടുക്കുന്ന തീരുമാനത്തെ പിന്താങ്ങുമെന്നാണ് ഈ കക്ഷികള്‍ അറിയിച്ചിരിക്കുന്നത്. നേതൃമാറ്റമെന്ന വിഷയം രാം ലാല്‍ തള്ളിക്കളഞ്ഞു. അനാരോഗ്യത്തെത്തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ പരീക്കറെ പ്രവേശിപ്പിച്ചതിനുപിന്നാലെയാണ് മൂന്നു മുതിര്‍ന്ന നേതാക്കളെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഗോവയിലേക്ക് അയച്ചത്. രാം ലാലിനെ കൂടാതെ ബി.എല്‍. സന്തോഷ്, വിനയ് പുരാനിക് എന്നിവരെയാണു സംസ്ഥാന നേതാക്കളുമായും സഖ്യകക്ഷികളുമായും ചര്‍ച്ച നടത്താന്‍ അമിത് ഷാ നിയോഗിച്ചത്.
40 അംഗ നിയമസഭയില്‍ ബിജെപിക്ക് 14 എംഎല്‍എമാരുണ്ട്. ജിഎഫ്പിക്കും എംജിപിക്കും മൂന്നുവീതവും. സ്വതന്ത്രരായ മൂന്ന് എംഎല്‍എമാരുടെ പിന്തുണയും ബിജെപിക്കുണ്ട്. പ്രതിപക്ഷമായ കോണ്‍ഗ്രസിന് 16 എംഎല്‍എമാരാണ് ഉള്ളത്. എന്‍സിപിക്ക് ഒന്നും. ഈ പ്രതീക്ഷ നഷ്ട്ടപ്പെട്ടതൊടെ ലോക്സഭാ തെരെഞ്ഞടുപ്പിനു വേണ്ടിയുള്ള കരുക്കള്‍ നീക്കുകയാണ് കോണ്‍ഗ്രസ്
https://www.facebook.com/Malayalivartha