Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞായറാഴ്ച്ച രാത്രി ഒമ്പതരയോടെ പ്രതിരോധമന്ത്രിയെ വധിക്കുമെന്ന് വാട്സ് ആപ്പ് സന്ദേശം: രണ്ട് പേര്‍ ചേര്‍ന്ന് പദ്ധതിയുണ്ടാക്കിയെന്ന വിവരം പോലീസിന് ലഭിച്ചതിനെ തുടര്‍ന്ന് അറസ്റ്റ ചെയ്ത് പോലീസ്

18 SEPTEMBER 2018 01:19 AM IST
മലയാളി വാര്‍ത്ത

പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനെ വധിക്കുമെന്ന് വാട്‌സ് ആപ് സന്ദേശം അയച്ച രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. ധാര്‍ചുളയില്‍ സന്ദര്‍ശനത്തിനെത്തുന്ന മന്ത്രിയെ വധിക്കാന്‍ ഇരുവരും ചേര്‍ന്ന് പദ്ധതിയിട്ടുവെന്നാണ് കേസ്. സന്ദേശം അയച്ച സമയത്ത് ഇവര്‍ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു.

ഞായറാഴ്ച്ച രാത്രി ഒമ്പതരയോടെയാണ് പ്രതിരോധമന്ത്രിയെ വധിക്കാന്‍ രണ്ടു പേര്‍ ചേര്‍ന്ന് പദ്ധതിയിടുന്നുവെന്ന വിവരം പോലീസിന് ലഭിച്ചത്. ഒരു വാട്‌സ് ആപ് ഗ്രൂപ്പിലാണ് ഇരുവരും ഇക്കാര്യങ്ങള്‍ പങ്കുവച്ചത്. അങ്ങനെയാണ് വിവരം പുറത്തറിഞ്ഞത്. 'ഞാന്‍ നിര്‍മ്മലാ സീതാരാമനെ വെടിവെച്ച് കൊല്ലും, നാളെ അവരുടെ അവസാന ദിവസമായിരിക്കും' - ഇതായിരുന്നു ഒരാള്‍ അയച്ച സന്ദേശം.

തിങ്കളാഴ്ച്ച രാവിലെ തന്നെ പോലീസ് ഇരുവരെയും അറസ്റ്റു ചെയ്തു. ഇവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. ഇവര്‍ സന്ദേശം അയച്ച വാട്‌സ് ആപ് ഗ്രൂപ്പിന്റെ അഡ്മിനും പോലീസ് നിരീക്ഷണത്തിലാണ്. കേസ് അന്വേഷണം പുരോഗമിക്കുകയാണെങ്കിലും മദ്യപിച്ച് ലക്കുകെട്ട അവസ്ഥയില്‍ ഇരുവരും വെറുതെ സംസാരിച്ചതാണ് ഇക്കാര്യം എന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യാനാണ് മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ധാര്‍ചുളയിലെത്തിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (1 hour ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (1 hour ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (2 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (2 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (2 hours ago)

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (2 hours ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (3 hours ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (3 hours ago)

ന്യൂ ഇന്ത്യ അഷ്വറൻസിൽ 325 ഒഴിവുകൾ; എക്സിം ബാങ്കിലുംനിരവധി ഒഴിവുകൾ  (3 hours ago)

ജപ്പാനിൽ ജോലി വേണോ ? നിരവധി അവസരങ്ങൾ ,അപേക്ഷിക്കേണ്ടത് ഇങ്ങനെ  (3 hours ago)

പിരിവ് ചോദിച്ചിട്ട് കൊടുത്തില്ല; സ്ത്രീകൾക്ക് നേരെ വെള്ളനാട് ശശിയുടെ ഗുണ്ടായിസം; ഈ റോഡ് ശശിയുടെ വീട്ടിൽ നിന്നും കൊടുവന്നതാണോ  (5 hours ago)

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ  (6 hours ago)

രാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സംഘടനകളും മട്ടന്നൂർ വ്യാപാരി വ്യവസായി സമിതിയും...  (6 hours ago)

ഇറാന്റെ തലയ്ക്ക് മുകളിൽ  (6 hours ago)

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ  (6 hours ago)

Malayali Vartha Recommends