മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി
മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി. ബിഹാറിലെ നവാഡ ജില്ലയിലെ ലവാര്പുരയില് രുപന്‍ മാഞ്ജി (20) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മുളവടിയും കട്ടയും ഇരുമ്ബ് ദണ്ഡും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മാഞ്ജിയെ സ്ഥലത്തെത്തിയ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രദേശത്തെ ഒരു വീട്ടില്‍ നാല് മോഷ്ടാക്കള്‍ കയറി. എന്നാല്‍ വീട്ടുകാര്‍ ഉണര്‍ന്നതോടെ മൂന്നു പേര് ഓടി രക്ഷപെട്ടു. നാലാമനെ നാട്ടുകാര്‍ പിടികൂടി മര്ദ്ദിക്കുകയിരുന്നെന്നും സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു
https://www.facebook.com/Malayalivartha