Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ന്യൂ ഇന്ത്യ അഷ്വറൻസിൽ 325 ഒഴിവുകൾ; എക്സിം ബാങ്കിലുംനിരവധി ഒഴിവുകൾ


ജപ്പാനിൽ ജോലി വേണോ ? നിരവധി അവസരങ്ങൾ ,അപേക്ഷിക്കേണ്ടത് ഇങ്ങനെ


ഇറാനെ സംബന്ധിച്ച് മറ്റൊരു വലിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു...ഇറാനിലെ ഉർമിയ തടാകത്തിൽ നിന്നാണ് പുതിയ പ്രതിസന്ധി... 50 ലക്ഷത്തോളം ആളുകളുടെ ജീവൻ അപകടത്തിൽ...


ഇറാനെ സംബന്ധിച്ച് മറ്റൊരു വലിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു...ഇറാനിലെ ഉർമിയ തടാകത്തിൽ നിന്നാണ് പുതിയ പ്രതിസന്ധി... 50 ലക്ഷത്തോളം ആളുകളുടെ ജീവൻ അപകടത്തിൽ...


പവന് 600 രൂപ വർധിച്ച് 55,680 രൂപയും ​ഗ്രാമിന് 75 രൂപ വർധിച്ച് 6,960 രൂപയിലുമെത്തി... കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണിത്...

സംസ്ഥാന ബിവറേജസ് കോര്‍പറേഷനിലെ മുഴുവന്‍ തൊഴില്‍ നിയമനങ്ങള്‍ക്കും സുപ്രീംകോടതി നിരോധനം

21 SEPTEMBER 2018 09:13 AM IST
മലയാളി വാര്‍ത്ത

സംസ്ഥാന ബിവറേജസ് കോര്‍പറേഷനിലെ മുഴുവന്‍ തൊഴില്‍ നിയമനങ്ങള്‍ക്കും സുപ്രീംകോടതി നിരോധനം ഏര്‍പ്പെടുത്തി. ഇതുവരെ കോര്‍പറേഷന്‍ നടത്തിയ പിന്‍വാതില്‍ നിയമനങ്ങളുടെ പട്ടിക സമര്‍പ്പിക്കാനും ജസ്റ്റിസ് മദന്‍ ബി.ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. 1996ല്‍ ചാരായനിരോധനത്തോടെ തൊഴില്‍ നഷ്ടപ്പെട്ട വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ എം.കെ. ബാബു അഡ്വ. വി.കെ. ബിജു മുഖേന സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി ഇടപെടല്‍. 1996ലെ ചാരായനിരോധനത്തില്‍ തൊഴില്‍ നഷ്ടമായവരെ ബിവറേജസ് കോര്‍പറേഷനില്‍ ഘട്ടംഘട്ടമായി പുനരധിവസിപ്പിക്കാമെന്ന് കേരള സര്‍ക്കാര്‍ ഉറപ്പുനല്‍കിയതാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ബിവറേജസ് കോര്‍പറേഷനിലുണ്ടാകുന്ന ഒഴിവുകളില്‍ 25 ശതമാനം ചാരായ തൊഴിലാളികള്‍ക്ക് മാറ്റിവെക്കുമെന്ന് 2002ല്‍ കേരള സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. എന്നാല്‍, അതിനുശേഷവും ബിവറേജസില്‍ നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും നിരവധിപേര്‍ ഇതിനകം ആത്മഹത്യ ചെയ്തുവെന്നും അഡ്വ. ബിജു വാദിച്ചു. ഒടുവില്‍ 2015 ഡിസംബറില്‍ പുറപ്പെടുവിച്ച വിധിയില്‍ ഉത്തരവ് നടപ്പാക്കാന്‍ കേരള ഹൈകോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടും ഫലമുണ്ടായില്ല എന്ന് ബിജു തുടര്‍ന്നു. അതിനെതിരെ സംസ്ഥാനസര്‍ക്കാറും ബിവറേജസ് കോര്‍പറേഷനും സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ച് സ്‌റ്റേ വാങ്ങുകയായിരുന്നു. ബിവറേജസ് കോര്‍പറേഷനില്‍ ഒഴിവുകളൊന്നുമില്ലാത്തതിനാല്‍ നിയമനം നടക്കുന്നില്ലെന്ന സര്‍ക്കാറിന്റെയും കോര്‍പറേഷന്റെയും വാദം കളവാണെന്നും 100ലേറെ പിന്‍വാതില്‍ നിയമനം നടന്നിട്ടുണ്ടെന്നും ബിജു ബോധിപ്പിച്ചു.
ഇതേത്തുടര്‍ന്നാണ് മുഴുവന്‍ നിയമനവും നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. ഇതുവരെ നടത്തിയ നിയമനങ്ങളുടെ പട്ടിക നല്‍കണം. ദിവസവേതനക്കാരെ നിയമിക്കാന്‍ അനുവദിക്കണമെന്ന ബിവറേജസ് കോര്‍പറേഷന്റെ അഭിഭാഷകന്‍ അഡ്വ. തോമസ് പി.ജോസഫിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഒക്‌ടോബര്‍ എട്ടിന് കേസ് പരിഗണിക്കും മുമ്പ് ഇതുവരെ നടത്തിയ നിയമനങ്ങളുടെ പട്ടിക സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (1 minute ago)

ന്യൂ ഇന്ത്യ അഷ്വറൻസിൽ 325 ഒഴിവുകൾ; എക്സിം ബാങ്കിലുംനിരവധി ഒഴിവുകൾ  (12 minutes ago)

ജപ്പാനിൽ ജോലി വേണോ ? നിരവധി അവസരങ്ങൾ ,അപേക്ഷിക്കേണ്ടത് ഇങ്ങനെ  (20 minutes ago)

പിരിവ് ചോദിച്ചിട്ട് കൊടുത്തില്ല; സ്ത്രീകൾക്ക് നേരെ വെള്ളനാട് ശശിയുടെ ഗുണ്ടായിസം; ഈ റോഡ് ശശിയുടെ വീട്ടിൽ നിന്നും കൊടുവന്നതാണോ  (2 hours ago)

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ  (3 hours ago)

രാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സംഘടനകളും മട്ടന്നൂർ വ്യാപാരി വ്യവസായി സമിതിയും...  (3 hours ago)

ഇറാന്റെ തലയ്ക്ക് മുകളിൽ  (3 hours ago)

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ  (3 hours ago)

സ്വർണ വില  (3 hours ago)

ജയിലിൽ നിന്ന് പുറത്ത് ഇറങ്ങിയ പൾസർ സുനിയ്ക്ക് പൂക്കളെറിഞ്ഞ് വരവേൽപ്പ്; സുനിയെ സ്വീകരിക്കാന്‍ പൂമാലയുമായി ആള്‍ കേരള മെന്‍സ് അസോസിയേഷന്‍ നേതാക്കൾ...  (3 hours ago)

നവംബർ 25-ന് യുദ്ധ അവസാനം..! ഇറാൻ ഇന്ത്യയെ ലക്ഷ്യമിട്ട് നീങ്ങുന്നു..? ഉടൻ തീരുമാനത്തിലേയ്ക്ക്..!  (3 hours ago)

5 ജില്ലകൾക്ക് നിദ്ദേശം  (3 hours ago)

ആരും കാണാൻ വരാത്തതിന്റെ സങ്കടമുണ്ടായിരുന്നു ചേച്ചിക്ക്: വെണ്ണപോലെ കൈനിറയേ കിട്ടിയ വാത്സല്യത്തിന്റെ ഓർമ്മകളുമായി ഷാജി കൈലാസ്...  (3 hours ago)

ARJUN LORRY അതുറപ്പിച്ച് ലോറിയുടമ മനാഫ്  (3 hours ago)

അജ്മൽ കൈക്കലാക്കിയ പണവും സ്വർണാഭരണങ്ങളും തിരികെ വാങ്ങാൻ സൗഹൃദം തുടർന്നു; അജ്മൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു: ശ്രീക്കുട്ടിയുടെ നിർണായക മൊഴി...  (3 hours ago)

Malayali Vartha Recommends