റഫാല്‍ ഇടപാട് റദ്ദാക്കില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, യു.പി.എ സര്‍ക്കാര്‍ തീരുമാനിച്ചതിനേക്കാളും കുറഞ്ഞ വിലയിലാണ് എന്‍.ഡി.എ സര്‍ക്കാര്‍ വിമാനങ്ങള്‍ വാങ്ങുന്നതെന്ന് ജെയ്റ്റ്ലി
റഫാല്‍ ഇടപാട് റദ്ദാക്കില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. റഫാല്‍ വിമാനങ്ങള്‍ കൂടുതല്‍ വിലക്കാണ് വാങ്ങിയതെന്ന പ്രതിപക്ഷ ആരോപണങ്ങളെ ജെയ്റ്റ്ലി നിഷേധിച്ചു. കൂടുതല്‍ വിലക്കാണോ വിമാനങ്ങള്‍ വാങ്ങിയതെന്ന കാര്യം സി.എ.ജിയാണ് പരിശോധിക്കേണ്ടതെന്നും ധനമന്ത്രി വ്യക്തമാക്കി.
പൂര്‍ണമായും സുതാര്യമാണ് റഫാല്‍ ഇടപാട്. നിലവില്‍ അത് റദ്ദാക്കേണ്ട ആവശ്യമില്ല. യു.പി.എ സര്‍ക്കാര്‍ തീരുമാനിച്ചതിനേക്കാളും കുറഞ്ഞ വിലയിലാണ് എന്‍.ഡി.എ സര്‍ക്കാര്‍ വിമാനങ്ങള്‍ വാങ്ങുന്നതെന്ന് ജെയ്റ്റ്ലി അവകാശപ്പെട്ടു. സുരക്ഷ മുന്‍നിര്‍ത്തി വിമാനങ്ങളുടെ വില ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന് സംശയങ്ങളുണ്ടെങ്കില്‍ സി.എ.ജിയെ സമീപിക്കാമെന്നും ജെയ്റ്റ്ലി പറഞ്ഞു. റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തുക തന്നെ ചെയ്യും. ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന് വിമാനങ്ങള്‍ ആവശ്യമാണ്. സുതാര്യമായ സര്‍ക്കാറാണ് മോദി സര്‍ക്കാറെന്നും ജെയ്റ്റ്ലി അവകാശപ്പെട്ടു.
"
https://www.facebook.com/Malayalivartha