ജമ്മു കാഷ്മീരിൽ ഭീകരര്‍ യുവാവിനെ വീട്ടില്‍നിന്നും തട്ടിക്കൊണ്ടുപോയി; സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ്
ജമ്മു കാഷ്മീരിലെ സോപൂരില്നിന്നും ഭീകരര്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി. സോപൂരിലെ വീട്ടില്‍നിന്നുമാണ് മുഷ്താഖ് അഹമ്മദ് മിര്‍ എന്നയാളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഞായറാഴ്ചയായിരുന്നു സംഭവം.
സംഭവത്തില്‍ ജമ്മു കാഷ്മീര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം കാഷ്മീരില്‍നിന്നും നാല് സ്പെഷല്‍ പോലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട് മൂന്ന് പേരെ വധിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha