ഇന്ത്യയ്ക്കായി പ്രശ്നപരിഹാര ഉദ്യോഗസ്ഥയെ നിയമിച്ചതായി വാട്സ്ആപ്പ്; പ്രഖ്യാപനം വാട്സ്ആപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍; ഗ്രീവന്‍സ് ഓഫീസറായി നിയമിതയായത് വാട്സ്ആപ്പിന്റെ ഗ്ലോബല്‍ കസ്റ്റമര്‍ ഓപ്പറേഷന്‍സ് ആന്‍ഡ് ലോക്കലൈസേഷന്‍ സീനിയര്‍ ഡയറക്ടര്‍ കോമള്‍ ലാഹിരി
മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് ഇന്ത്യയ്ക്കായി പ്രശ്നപരിഹാര ഉദ്യോഗസ്ഥയെ നിയമിച്ചു. വ്യാജ വാര്‍ത്തകള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്ന സര്‍ക്കാരിന്റെ നിരന്തര ആവശ്യം പരിഗണിച്ചാണ് ഫേസ്ബുക്ക് നിയന്ത്രണത്തിലുള്ള വാട്സ്ആപ്പിന്റെ നടപടി.
ഇന്ത്യയ്ക്കായി ഗ്രീവന്‍സ് ഓഫീസറെ നിയമിച്ചതായി വാട്സ്ആപ്പ് വെബ്സൈറ്റില്‍ അറിയിച്ചു. കോമള്‍ ലാഹിരിയാണ് ഗ്രീവന്‍സ് ഓഫീസര്‍. ഇവരുമായി മൊബൈല്‍ ആപ്ലിക്കേഷന്‍, ഇ-മെയ്ല് എന്നിവയിലൂടെ സന്പര്‍ക്കം പുലര്‍ത്താന്‍ കഴിയുമെന്ന് വെബ്സൈറ്റില്‍ പറയുന്നു. യുഎസിനു പുറത്താണ് ഇവരുടെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്.
കോമള്‍ ലാഹിരിയുടെ ലിങ്ക്ഡ് ഇന്‍ പ്രൊഫൈല്‍ പ്രകാരം വാട്സ്ആപ്പിന്റെ ഗ്ലോബല്‍ കസ്റ്റമര്‍ ഓപ്പറേഷന്‍സ് ആന്‍ഡ് ലോക്കലൈസേഷന്‍ സീനിയര്‍ ഡയറക്ടര്‍ പദവിയാണ് അവര്‍ വഹിക്കുന്നത്. ഓഗസ്റ്റ് അവസാനത്തോടെയാണ് ഇവരുടെ നിയമനമെന്നാണു സൂചന.
വാട്സ്ആപ്പിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റായ ഇന്ത്യയില്‍ കന്പനിക്ക് 20 കോടിയിലേറെ ഉപയോക്താക്കളാണുള്ളത്. ജൂലൈയില്‍ മെസേജ് ഫോര്‍വേഡിംഗ് നിയന്ത്രിക്കാനായി ഫോര്‍വേഡ് ലേബല്‍ ഉള്‍പ്പെടെയുള്ള പരിഷ്കരണങ്ങള്‍ വാട്സ്ആപ്പ് കൊണ്ടുവന്നിരുന്നു.
https://www.facebook.com/Malayalivartha