രാജ്യത്ത് കള്ളപ്പണം കുമിയുന്നു...രാജ്യത്ത് കള്ളപ്പണം ഇപ്പോഴും സജീവമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി; രൂപയുടെ മൂല്യത്തകര്‍ച്ച അതിന്റെ തെളിവ്
രൂപയുടെ മൂല്യത്തകര്‍ച്ച അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ടല്ല. ഇന്ത്യയില്‍ തന്നെ വന്‍ തോതില്‍ കള്ളപ്പണമുണ്ട്. അതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. രൂപയുടെ പരിധിയിലധികമുള്ള വിനിമയം ഉണ്ടാകുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മുല്യം ഇടിയുമെന്നും സ്വാമി പറഞ്ഞു.
കള്ളപ്പണം പിടിക്കാനെന്ന പേരില്‍ 2016 നവംബര്‍ എട്ടിനാണ് കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചത്. കള്ളപ്പണം തിരികെ വരില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ. എന്നാല്‍ നിരോധിച്ച നോട്ടുകളില്‍ 99.3 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരികെ വന്നുവെന്ന കണക്ക് റിസര്‍വ് ബാങ്ക് പുറത്ത് വിട്ടത് കേന്ദ്രത്തിന് തിരിച്ചടിയായിരുന്നു. ലോകത്തിലെ ഏറ്റവും വികസിതരാജ്യമായി അമേരിക്ക തുടരുന്നിടത്തോളം ലോക സമ്പദ്വ്യവസ്ഥയില് ഡോളര്‍ ശക്തമായി നിലനില്ക്കും. ഡോളറിന് യാതൊരു വെല്ലുവിളികളും നിലവിലില്ല. ഡോളറിനെതിരെ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നത് ബി.ജെ.പി സര്‍ക്കാരിന് കനത്ത തിരിച്ചടിയാണെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.
https://www.facebook.com/Malayalivartha