കോടതി ജാമ്യം നല്കിയ കഫീല്ഖാന് വീണ്ടും കസ്റ്റഡിയിലായി
ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചില്‍ മസ്തിഷ്ക ജ്വരത്തെ തുടര്‍ന്ന് കുഞ്ഞുങ്ങള്‍ കൂട്ടമായി മരിച്ച ആശുപത്രി സന്ദര്‍ശിച്ചതിന് അറസ്റ്റിലായ ഡോ. കഫീല്‍ ഖാന് കോടതി ജാമ്യം നല്‍കിയെങ്കിലും മറ്റൊരു കേസില്‍ വീണ്ടും കസ്റ്റഡിയിലെടുത്തു. ജാമ്യം നല്‍കിയെന്നും ഇന്ന് രാവിലെ വീട്ടിലെത്തുമെന്നും എസ്.എസ്.പി സഭാരാജ് യാദവ് അറിയിച്ചശേഷമാണ് ജ്യേഷ്ഠന് അദീല്‍ ഖാന്റെ പേരില്‍ മൂന്നു മാസം മുമ്പ് എടുത്ത കേസില്‍ കഫീല്‍ ഖാനെയും പ്രതി ചേര്‍ത്തത്.
പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന ഇരുവരും അജ്ഞാത കേന്ദ്രത്തിലാണെന്ന് കഫീലിന്റെ സഹോദരീ ഭര്‍ത്താവ് പറഞ്ഞു. അതേസമയം, ഇരുവരെയും ഗോരഖ്പുര്‍ ജയിലിലാക്കിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ബഹ്റൈച്ച് ആശുപത്രിയില്‍ അനുമതിയില്ലാതെ കയറിയെന്ന് ആരോപിച്ച് ഇന്ത്യന്‍ ശിക്ഷാനിയമം 151 പ്രകാരം കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത കഫീല്‍ ഖാനെ ശനിയാഴ്ച ജാമ്യത്തില്‍ വിട്ടെങ്കിലും അക്കാര്യം പൊലീസ് മറച്ചുവെച്ചു. തുടര്‍ന്ന് എസ്.എസ്.പി സഭാരാജ് യാദവുമായി ബന്ധപ്പെട്ടപ്പോള്‍ ഞായറാഴ്ച കഫീല്‍ ഗോരഖ്പുരിലെത്തുമെന്ന് അറിയിച്ചു.
എന്നാല്‍, കഫീലിനെ കൂട്ടാതെ എത്തിയ പൊലീസ് വീട് റെയ്ഡ് ചെയ്ത് സഹോദരന് അദീലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വ്യാജരേഖയുപയോഗിച്ച് ബാങ്കില്‍ അക്കൗണ്ട് തുറന്ന ഒരാളെ ബാങ്കിന് പരിചയപ്പെടുത്തിയത് അദീല്‍ ഖാന് ആണെന്ന് പറഞ്ഞ് മൂന്നു മാസം മുമ്പ് ഉത്തര്‍പ്രദേശ് പൊലീസ് എടുത്ത കേസിലാണ് നടപടി. സഹോദരന് കാഷിഫിന് വെടിയേറ്റ സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിന് പകരം വീട്ടാനാണ് കെട്ടിച്ചമച്ച് കേസെടുത്തതെന്നാണ് കുടുംബം ആരോപിക്കുന്നത്.
കേസുമായി ബന്ധമില്ലാതിരുന്നിട്ടും കഫീല്‍ ഖാന്റെ ജാമ്യം തടയലായിരുന്നു ലക്ഷ്യം. ക്രിമിനല്‍ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയത്. ഒരാഴ്ചക്കുള്ളില്‍ 71 ശിശുമരണങ്ങള്‍ സംഭവിച്ച ബഹ്റൈച്ച് ജില്ല ആശുപത്രി സന്ദര്‍ശിച്ച് ഡോ. കഫീല്‍ ഖാന് വാര്‍ത്തസമ്മേളനം നടത്താനിരിക്കെയാണ് ജില്ല ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്തത്. ബഹ്റൈച്ചില്‍ അജ്ഞാത രോഗമല്ല, മസ്തിഷ്ക ജ്വരം പിടിച്ചാണ് കുട്ടികള്‍ മരിച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു

"
https://www.facebook.com/Malayalivartha