അയോധ്യ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ നിര്‍ണായക വിധി വെള്ളിയാഴ്ച പുറത്തു വരും, ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസില്‍ വിധി പറയുക
അയോധ്യ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ നിര്‍ണായക വിധി വെള്ളിയാഴ്ച പുറത്തു വരും. കേസ് ഭരണഘടന ബെഞ്ചിന് കൈമാറണോ എന്ന കാര്യത്തിലും സുപ്രീംകോടതി തീരുമാനമെടുക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസില്‍ വിധി പറയുക. ദീപക് മിശ്ര ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിക്കുന്നതിന് മുമ്പുള്ള സുപ്രധാന വിധിയാണിത്. അയോധ്യയിലെ തര്‍ക്ക ഭൂമി മൂന്നായി വിഭജിക്കാനുള്ള 2010ലെ അലഹബാദ് ഹൈകോടതി വിധിക്കെതിരെയാണ് സുപ്രീംകോടതിയില്‍ അപ്പീലുകള്‍ സമര്‍പ്പിക്കപ്പെട്ടത്.
ദീപക് മിശ്രയെ കൂടാതെ ജസ്റ്റിസ് അശോക് ഭൂഷണ്, എസ്.അബ്ദുള്‍ നസീര്‍ എന്നിവരും കേസില്‍ വിധി പറയുന്ന ബെഞ്ചില്‍ അംഗങ്ങളാണ്. പള്ളി മുസ്ലിംകളുടെ ആരാധനക്ക് അനിവാര്യമല്ലെന്ന 1994ലെ മുന്‍ വിധിയിലും സുപ്രീംകോടതി പുന:പരിശോധന നടത്തും.
"
https://www.facebook.com/Malayalivartha