വലിയ പാറകള്‍ ഉരുണ്ടുവന്നു.... പെട്ടെന്നുണ്ടായ മഴയും മണ്ണിടിച്ചിലും കാരണം വാഹന ഗതാഗതം പൂർണമായും തടസ്സപ്പെട്ടു..മണാലിയിലെ മഴയും വെള്ളപ്പൊക്കവും താണ്ടി മലയാളികള്‍ സുരക്ഷയിലേക്ക്
മഴയുടെയും മഞ്ഞുവീഴ്ചയുടെയും ലൊക്കേഷനുവേണ്ടിയാണ് തമിഴ് സിനിമാ നടന്‍ കാര്‍ത്തിയും സംഘവും കുളു-മണാലിയില്‍ എത്തിയത് . റോഡ് ഗതാഗതം താറുമാറായതിനെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങിയ കാര്‍ത്തി ഇന്നലെ രാത്രിയോടെ ചെന്നൈയില്‍ എത്തി. തന്റെ അനുഭവം ആരാധകരോട് താരം പങ്കു വെച്ചത് ഇങ്ങനെ ...
'വളരെ ശാന്തമായ കാലാവസ്ഥയായിരുന്നു . പൊടുന്നനെയാണ് പ്രകൃതി തന്റെ രൗദ്ര ഭാവം പുറത്തെടുത്തത് . നോക്കിയിരിക്കെ ഉരുള്‍പൊട്ടി; വലിയ പാറകള്‍ ഉരുണ്ടുവന്നു.
പെട്ടെന്നുണ്ടായ മഴയും മണ്ണിടിച്ചിലും കാരണം വാഹന ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ലൊക്കേഷനിൽ എത്താനായില്ല ...4-5 മണിക്കൂറുകളോളം കാറിൽ കുടുങ്ങി. സുരക്ഷാ പ്രശനങ്ങൾ ഉള്ളതിനാൽ അടുത്തുള്ള ഗ്രാമത്തിൽ തങ്ങാൻ നിർബന്ധിതനാകുകയായിരുന്നു.'
താൻ സുരക്ഷിതനാണെന്നും ചെന്നൈയിലേക്ക് തിരിച്ചെത്തിടെന്നും പിന്നീട് കാർത്തി ട്വിറ്റരിൽ കുറിച്ചു
ദേവ് എന്ന തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനായാണ് കാര്‍ത്തിയും സംഘവും മണാലിയിലേക്ക് എത്തിയത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആറ് ദിവസം മുൻപ് തന്നെ മണാലിയിലെത്തിയിരുന്നു. മൂന്ന് ദിവസം കഴിഞ്ഞാണ് താരം എത്തിയത് . ഒരു ആശയവിനിമയത്തിനും സാധ്യമല്ലാതെ ഇപ്പോഴും സംവിധായകന്‍ അടക്കമുള്ള 140 പേര്‍ മലമുകളിലെ ലൊക്കേഷനില്‍ കുടുങ്ങികിടക്കുകയാണെന്നും കാര്‍ത്തി പറയുന്നു
55 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് ദേവ്. മണാലിയിലെ ചിത്രീകരണം മുടങ്ങിയതുമൂലം നിർമാതാക്കൾക്ക് 1.5 കോടിയാണ് നഷ്ടം ഉണ്ടായിരിക്കുന്നത്.
ഹിമാചല്‍പ്രദേശില്‍ നാശം വിതച്ച് മഴയും വെള്ളപ്പൊക്കവും ഇപ്പോഴും തുടരുകയാണ്. മണാലി പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. ഡല്‍ഹി വഴിയും ഛണ്ഡീഗഡ് വഴിയുമാണ് മലയാളികള്‍ കേരളത്തിലേക്ക് നീങ്ങുന്നത്. ഇനിയും കുറച്ചുപേര്‍ കുളു, മണാലി വഴിയില്‍ കുടിങ്ങിക്കിടപ്പുണ്ട്. ഇവരെല്ലാം സുരക്ഷിതരാണ്. പാലക്കാട് കൊല്ലങ്കോട് നിന്നുള്ള മുപ്പതംഗ സംഘം ചൊവ്വാഴ്ച ഉച്ചയോടെ കുളുവില്‍നിന്ന് ഡല്‍ഹിയിലേക്കു പുറപ്പെട്ടെങ്കിലും മഴയും മണ്ണിടിച്ചിലുംമൂലം യാത്ര പതുക്കെയാണ്.തൃശൂരിലെ അഞ്ഞൂരില്‍നിന്നുള്ള 23 അംഗ സംഘം മണാലിയില്‍നിന്ന് ഇന്നലെ വൈകിട്ടു ഡല്‍ഹിയിലേക്കു തിരിച്ചിട്ടുണ്ട്. കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയവരും യാത്ര തിരിച്ചിട്ടുണ്ട് .
ഡല്‍ഹി റൂട്ടില്‍ ഒരു പാലം മാത്രമെ അവശേഷിക്കുന്നുള്ളു എന്നതും യാത്ര ദുഷ്ക്കരമാക്കുന്നു.
https://www.facebook.com/Malayalivartha