ഡല്‍ഹിയില്‍ മൂന്നു നില കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീയും നാലു കുട്ടികളുമുള്‍പ്പെടെ അഞ്ചു മരണം, നിരവധി പേര് കുടുങ്ങിക്കിടക്കുന്നതായി സംശയം , ഏഴ് പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു
വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ അശോക് വിഹാറില്‍ മൂന്നു നില കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീയും നാലു കുട്ടികളും മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് സംഭവം.മുന്നി എന്ന സ്ത്രീയാണ് മരിച്ചത്. അഞ്ചു വയസിനു താഴെയുള്ള പെണ്‍കുട്ടിയും സഹോദരനും 10 വയസുള്ള സഹോദരങ്ങളായ രണ്ട് കുട്ടികളുമാണ് മരിച്ച മറ്റുള്ളവര്‍.കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ധാരാളം പേര് കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാ പ്രവര്‍ത്തനം തുടരുന്നുണ്ട്.
കാലപ്പഴക്കമാണ് കെട്ടിടം തകര്‍ന്നു വീഴാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ 9.25 ഓടെയാണ് ദുരന്തമുണ്ടായത്. ആറ് യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘം സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്.
പോലീസ് സംഘവും സ്ഥലത്തുണ്ട്. ദുരന്ത നിവാരണ സേനയുടെ രണ്ടു ടീമും സ്ഥലത്തെത്തി തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha