ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ യാത്രചെയ്ത 11 മാസം പ്രായമുള്ള കുഞ്ഞിനെ കാത്തിരുന്ന ദുരന്തം...
ദോഹയില്‍ നിന്ന് ഹൈദരാബാദിലേക്ക് പറന്നുയര്‍ന്ന ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിൽ 11 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ബുധനാഴ്ച രാവിലെ കുഞ്ഞിന് മരണം സംഭവിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്ത കുഞ്ഞിന് തുടരെ തുടരെ ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നു.
വിമാനം ഹൈദരാബാദില്‍ ലാന്‍ഡ് ചെയ്ത നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ കുഞ്ഞിനെ എയര്‍പോര്‍ട്ടിനുള്ളിലെ അപ്പോളോ മെഡിക്കല്‍ സെന്ററിലേക്ക് എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ലെന്ന് എയര്‍ലൈന്‍ അധികൃതര്‍ വ്യക്തമാക്കി. അര്‍ണവ് വര്‍മ്മ എന്ന കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് യുഎസ് പാസ്പോര്‍ട്ടാണ്. എന്നാല്‍ കുട്ടിയുടെ പിതാവ് അനില്‍ വര്‍മ്മയ്ക്ക് ഇന്ത്യന്‍ പാസ്പോര്‍ട്ടാണുള്ളത്. ഖത്തര്‍ എയര്‍വേയ്സിന്റെ ഫ്ളൈറ്റ് എസ്ആര്‍ 500 ലായിരുന്നു സംഭവം.
https://www.facebook.com/Malayalivartha