കഴിഞ്ഞ നാലു വര്‍ഷമായി ബിജെപി രാഷ്ട്രീയ ഉദേശത്തോടെ എന്നെ വേട്ടയാടുകയാണ്; റാഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട ബിജെപി ആരോപണം നിഷേധിച്ച് റോബര്‍ട്ട് വാദ്ര
റാഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട ബിജെപി ആരോപണം നിഷേധിച്ച് സോണിയ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വാദ്ര. ബിജെപി പ്രതിരോധത്തിലാകുന്ന സമയത്തെല്ലാം തന്റെ പേര് ബിജെപി ഉപയോഗിക്കാറുണ്ടെന്ന് വാദ്ര പറഞ്ഞു.
കഴിഞ്ഞ നാലു വര്‍ഷമായി ബിജെപി രാഷ്ട്രീയ ഉദേശത്തോടെ തന്നെ വേട്ടയാടുകയാണ്. 56 ഇഞ്ച് നെഞ്ച് അളവുള്ള ആള് റാഫാല്‍ കരാറിന്റെ സത്യാവസ്ഥ ജനങ്ങളോട് തുറന്നുപറയണമെന്നും വാദ്ര ആവശ്യപ്പെട്ടു. ഡസോള്‍ട്ട് ഏവിയേഷന്‍ വാദ്രയുടെ സുഹൃത്തായ സഞ്ജയ് ഭണ്ഡാര്യക്കു കരാര്‍ നല്‍കാതിരുന്നതാണ് റാഫാലില്നിന്നും യുപിഎ സര്‍ക്കാര്‍ പിന്‍വാങ്ങാന്‍ കാരണമെന്നാണ് ബിജെപിയുടെ ആരോപണം.
https://www.facebook.com/Malayalivartha