പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളനെന്നു വിശേഷിപ്പിച്ചു; നടിയും കോൺഗ്രസ്സ് പ്രവർത്തകയുമായ ദിവ്യ സ്പന്ദനയ്ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സാമൂഹ്യമാധ്യമത്തിലൂടെ അധിക്ഷേപിച്ച കോൺഗ്രസ്സ് പ്രവർത്തകയ്ക്കെതിരെ രാജ്യദ്രോഹകുറ്റത്തിനു കേസെടുത്തു. കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ വിഭാഗം മേധാവിയും നടിയുമായ ദിവ്യ സ്പന്ദനയ്ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ട്വിറ്ററിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളനെന്നു വിശേഷിപ്പിച്ചതിനാണ് ദിവ്യ സ്പന്ദനയ്ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് ലക്നോവിലെ ഗോമിന്ത്നഗര് പോലീസ് സ്റ്റേഷൻ അധികൃതർ കേസെടുത്തത്.
നടിയ്ക്കെതിരെ ഐടി ആക്ട് പ്രകാരമുള്ള കുറ്റവും പോലീസ് ചുമത്തിയിട്ടുണ്ട്. മോദിക്കെതിരെ വിദ്വേഷപ്രചാരണം നടത്തിയതായി ആരോപിച്ച് അഭിഭാഷകനായ സയീദ് റിസ്വാന് അഹമ്മദാണ് പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha