ജമ്മു കശ്മീരിലെ വിവിധയിടങ്ങളില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു
ജമ്മു കശ്മീരിലെ വിവിധയിടങ്ങളില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നു. ശ്രീനഗറിന്റെ പ്രാന്ത പ്രദേശമായ നൂര്‍ബഗ്, അനന്ത്നാഗ് ജില്ലയിലെ ദൂരു ഷഹബാദ്, ബുദ്ഗാമിലെ ചദൂര പട്ടണം എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍ തുടരുന്നത്.
ഇന്ന് പുലര്‍ച്ചെ നൂര്ബഗില് തുടങ്ങിയ ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികളെ പിടികൂടിയിട്ടുണ്ടെന്നാണ് കരുതുന്നത്. ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ നൂര്ബഗിലും ദൂരു ഷഹബാദിലും ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha