രാജ്യത്തെ ഇറക്കുമതി തീരുവ കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം... ടെലിവിഷന്‍, റെഫ്രിജറേറ്റര്‍ എന്നിവ ഉള്‍പ്പെടെ 19 ഉത്പന്നങ്ങളുടെ വിലയില്‍ വര്‍ദ്ധനവുണ്ടാകും
അനാവശ്യമായ ഇറക്കുമതി കുറയ്ക്കുന്നതിനും നിലവിലെ വിദേശനാണ്യക്കമ്മി നിയന്ത്രിക്കുന്നതിനും രാജ്യത്തെ ഇറക്കുമതി തീരുവ കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍, ടെലിവിഷന്‍, റെഫ്രിജറേറ്റര്‍ എന്നിവ ഉള്‍പ്പെടെ 19 ഉത്പന്നങ്ങള്‍ക്കാണ് തീരുമാനം ബാധകം. ഇന്ന് രാത്രി മുതല്‍ തീരുമാനം നിലവില്‍ വരുന്നതോടെ ഇവയുടെ വില കൂടുമെന്നും ഉറപ്പായി.
2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഈയിനത്തില്‍ പെട്ട 86000 കോടി രൂപയുടെ സാധനങ്ങള്‍ ഇറക്കുമതി ചെയ്തെന്നാണ് ധനമന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. 10 കിലോയില്‍ കുറവുള്ള എസി, റെഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന് തുടങ്ങിയവയുടെ കസ്റ്റംസ് തീരുവ 20 ശതമാനമാണ് വര്‍ദ്ധിപ്പിച്ചത്.
ഇതുകൂടാതെ സ്പീക്കറുകള്‍, റേഡിയല്‍ ടയറുകള്‍, സ്യൂട്ട് കേസ്, ട്രാവല്‍ ബാഗ്, പ്ലാസ്റ്റിക് നിര്‍മിതമായ ടേബിള്‍ വെയര്‍, കിച്ചന് വെയര്‍, ഷവര്‍ ബാത്ത്, സിങ്ക് തുടങ്ങിയവയ്ക്ക് 50 ശതമാനമാണ് തീരുവ വര്‍ദ്ധിപ്പിച്ചത്. വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന് 5 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ വിമാനയാത്രയുടെ ചെലവും വര്‍ദ്ധിക്കുമെന്ന് ഉറപ്പാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ദ്ധിച്ചതും അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം കുറഞ്ഞതും മൂലമാണ് രാജ്യത്തെ വിദേശനാണ്യക്കമ്മി വര്‍ദ്ധിച്ചത്.
https://www.facebook.com/Malayalivartha