ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന് അഭിലാഷ് ടോമിയെ അടുത്ത ആഴ്ച ഇന്ത്യയിലെത്തിക്കും
ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന് അഭിലാഷ് ടോമിയെ അടുത്ത ആഴ്ച ഇന്ത്യയിലെത്തിക്കും. ഇതിനായി നാവികസേനയുടെ കപ്പല്‍ ഐഎന്‍എസ് സത്പുര വെള്ളിയാഴ്ച ആംസ്റ്റര്‍ഡാം ദ്വീപിലെത്തും. ഇവിടെനിന്നും അഭിലാഷിനെ മുംബൈയില്‍ എത്തിക്കുമെന്നാണ് കരുതുന്നത്.
തുടര്‍ചികില്‍സ നല്കാന് മൗറീഷ്യസിലേക്കു കൊണ്ടുപോകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ മുംബൈയില്‍ എത്തിച്ചു തുടര്‍ ചികിത്സ നടത്താനാണ് ഇപ്പോഴത്തെ തീരുമാനമെന്നാണ് കരുതുന്നത്. അഭിലാഷിന്റെ പായ് വഞ്ചി 'തുരിയ' കേടുപാട് പരിഹരിച്ച് മുംബൈയില്‍ എത്തിക്കാനും നീക്കമുണ്ട്.
അപകടസ്ഥലത്തിന് ഏറ്റവുമടുത്തുള്ള ആംസ്റ്റര്‍ഡാം ദ്വീപിലെ ആശുപത്രിയിലാണ് അഭിലാഷ് ടോമി ഇപ്പോഴുള്ളത്. നട്ടെല്ലിന്റെ എക്സ് റേ പരിശോധനയില്‍ പ രിക്ക് ഗുരുതരമല്ലെന്നാണു വിവരം.കഴിഞ്ഞ ദിവസം തന്റെ രണ്ടാംജന്മത്തിനു കാരണമായവര്‍ക്കു അഭിലാഷ് ടോമി നന്ദി അറിയിച്ചിരുന്നു. പ്രതികൂല സാഹചര്യത്തിലും നടുക്കടലില്‍നിന്നു രക്ഷപ്പെ ടുത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്കും നാവിക സേനയ്ക്കും അഭിലാഷ് നന്ദി പറഞ്ഞു. രക്ഷപ്പെടുത്തപ്പെട്ടശേഷമുള്ള ചിത്രങ്ങള്‍ സഹിതം അദ്ദേഹത്തിന്റെ ആദ്യ പ്രതി കരണം ഇന്ത്യന്‍ നാവികസേനയാണു ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
https://www.facebook.com/Malayalivartha