വെള്ളപ്പൊക്കവും മഞ്ഞു വീഴ്ചയെയും തുടര്‍ന്നു കുടുങ്ങി കിടന്ന 20 വിനോദ സഞ്ചാരികളെ ഹിമാചല്‍ പ്രദേശില്‍ രക്ഷപ്പെടുത്തി
വെള്ളപ്പൊക്കവും മഞ്ഞു വീഴ്ചയെയും തുടര്‍ന്നു കുടുങ്ങി കിടന്ന 20 വിനോദ സഞ്ചാരികളെ ഹിമാചല്‍ പ്രദേശില്‍ രക്ഷപ്പെടുത്തി. ഹിമാചലിലെ ഛത്ത്രു, ചോട്ട ധാര എന്നിവിടങ്ങളില്‍നിന്നാണ് വ്യോമ സേന ഹെലികോപ്റ്റര്‍ മാര്‍ഗം വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് ഇവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയത്.മൂന്ന് ദിവസത്തിനിടെ 18 വിദേശികള്‍ ഉള്‍പ്പെടെ 1,300 പേരെയാണ് ഹിമാചലില്‍ രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ അഞ്ച് ദിവസമായി ഹിമാചലില്‍ കനത്ത മഞ്ഞു വീഴ്ചയാണ് അനുഭവപ്പെടുന്നത്. അഞ്ഞൂറോളം പേര് ഇപ്പോഴും പലയിടങ്ങളില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുവരികയാണ്.
https://www.facebook.com/Malayalivartha