സ്‌ത്രീയും പുരുഷനും ഒന്നിച്ച് ഒരു സ്‌ഥലത്ത് കഴിഞ്ഞാല്‍ പോലീസെത്തി വാതിലില്‍ മുട്ടുന്ന രീതിക്ക് ഇനി മാറ്റം വരും... മൂന്നാമതൊരാള്‍ക്കു വ്യഭിചാരക്കുറ്റം ആരോപിക്കണമെങ്കില്‍ അവിടെ പണത്തിനോ മറ്റു നേട്ടങ്ങള്‍ക്കോ വേണ്ടി ശരീരം പങ്കുവയ്‌ക്കുന്നതാണെന്നു തെളിയിക്കണം
കുടുംബബന്ധങ്ങളെ നിലനിര്‍ത്താനുള്ള കുടുംബകോടതികളുടെ വ്യഗ്രത പോലും ചോദ്യം ചെയ്യപ്പെടാം. കുറ്റകൃത്യമല്ലെങ്കിലും വിശ്വാസത്തകര്‍ച്ച ദാമ്ബത്യബന്ധത്തെ ഉലയ്‌ക്കുമെന്നു വ്യക്‌തമാണ്. വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീം കോടതി വിധി പുരോഗമനപരമാകുന്നതിനൊപ്പം രാജ്യത്തിന്റെ സാമൂഹിക ഘടനയെയും സദാചാര മൂല്യ സങ്കല്‍പങ്ങളെയും തകിടംമറിക്കുമെന്നും വിദഗ്‌ധര്‍. ചോദ്യം ചെയ്യാനുള്ള ഭര്‍ത്താവിന്റെ അധികാരം നഷ്‌ടപ്പെടുന്നുവെന്നതാണ്.
പ്രത്യക്ഷമായി ഉണ്ടാകുന്ന സാമൂഹിക ആഘാതം. പുരോഗതിയിലേക്കുള്ള ചുവടുവയ്‌പായി സുപ്രീംകോടതി വിധിയെ കാണുമ്ബോള്‍ത്തന്നെ ദാമ്ബത്യഘടനയില്‍ വിശ്വാസ്യത എന്ന മൂല്യത്തിന് ഇടിവു സംഭവിക്കുമെന്നു മനഃശാസ്‌ത്രജ്‌ഞനായ ഡോ. സി.ജെ. ജോണ്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ലിംഗനീതിക്കുവേണ്ടി സദാചാര വിരുദ്ധതയെ അംഗീകരിക്കുന്ന നിലയിലേക്കു സുപ്രീംകോടതിവിധി വ്യാഖ്യാനിക്കപ്പെടുമോയെന്ന ആശങ്ക ഡോ. പോളി മുരിക്കന്‍ പങ്കുവയ്‌ക്കുന്നു.
സ്‌ത്രീയും പുരുഷനും ഒന്നിച്ച് ഒരു സ്‌ഥലത്ത് കഴിഞ്ഞാല്‍ പോലീസെത്തി വാതിലില്‍ മുട്ടുന്ന രീതിക്ക് ഇനി മാറ്റം വരും. വിവാഹ സര്‍ട്ടിഫിക്കറ്റുമായി നടക്കേണ്ട സാഹചര്യം ഒഴിവാകും. മൂന്നാമതൊരാള്‍ക്കു വ്യഭിചാരക്കുറ്റം ആരോപിക്കണമെങ്കില്‍ അവിടെ പണത്തിനോ മറ്റു നേട്ടങ്ങള്‍ക്കോ വേണ്ടി ശരീരം പങ്കുവയ്‌ക്കുന്നതാണെന്നു തെളിയിക്കണം. അത് എളുപ്പമല്ല. ലിംഗനീതിയുടെ പേരില്‍ രാജ്യത്തു നടപ്പാകുന്ന ഈ വിധിയോടെ കുടുംബ ബന്ധങ്ങളിലെ സംഘര്‍ഷങ്ങള്‍ക്കും അതിന്മേലുള്ള കോടതി വ്യവഹാരങ്ങള്‍ക്കും പുതിയ മാനം കൈവരും.
വ്യഭിചാരം കേവലം സിവില്‍ കേസായി മാറുകയാണ്. അത് ക്രിമിനല്‍ കുറ്റമല്ലെന്നു വരുന്നതോടെ തെറ്റു ചെയ്‌തെന്നു കരുതുന്ന പങ്കാളിയുടെ മേല്‍ വിവാഹമോചനമോ നഷ്‌ടപരിഹാരമോ ആവശ്യപ്പെടാനുള്ള അര്‍ഹത മാത്രമേ ഭര്‍ത്താവിനോ ഭാര്യക്കോ ഉണ്ടാവൂ. ഇതു വിവാഹ സങ്കല്‍പങ്ങളെ തന്നെ മാറ്റി മറിക്കുമെന്നു ഭരണഘടന വിദഗ്‌ധനായ ഡോ. പോളി മുരിക്കന്‍ അഭിപ്രായപ്പെടുന്നു.
https://www.facebook.com/Malayalivartha